You are Here : Home / എഴുത്തുപുര

ജയിലുകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം

Text Size  

Story Dated: Saturday, December 14, 2013 05:46 hrs UTC

സംസ്ഥാനത്തെ ജയിലുകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എഡിജിപി സെന്‍കുമാറിനായിരിക്കും കണ്‍ട്രോള്‍ റൂമിന്റെ ചുമതല.തിരുവനന്തപുരം ആയിരിക്കും ആസ്ഥാനം. തടവുകാര്‍ക്കു ഫോണ്‍ വിളിക്കാന്‍ സൌകര്യമൊരുക്കും. അതിനായി ജയിലില്‍ കോയിന്‍ ബോക്സ് സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സിസിടിവി നിരീക്ഷിക്കാന്‍ ജീവനക്കാര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കും. ജയിലില്‍ സന്ദര്‍ശകര്‍ക്കു തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.