ലോക് സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് .മുസ്ലീംപെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യമുയര്‍ത്തുന്നത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനുമാണ്.
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുക എന്ന ഉദ്ദേശ്യം കൂടി ഇതിന് പിന്നിലുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു. കോണ്‍ഗ്രസാകട്ടെ ലീഗിന്റെ വോട്ട് കിട്ടാനായി മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.സമസ്ത നേതൃതം കൊടുത്ത് വിളിച്ച യോഗമാണ് വിവാഹപ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. സമസ്തയുടെ വൈസ് പ്രസിഡണ്ട് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളാണ്. യോഗത്തില്‍ രൂപവല്‍ക്കരിച്ച മുസ്ലീംവ്യക്തിനിയമ സംരക്ഷണ സമിതി കണ്‍വീനര്‍ ലീഗ് നേതാവ് എം സി മായീന്‍ ഹാജിയാണ്. ലീഗിന്റെ മുന്‍കയ്യോടെയുള്ള ഈ നീക്കം മുസ്ലീംസമുദായത്തെയാകെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.
Comments