മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. എറണാകുളം എം.ജി. റോഡില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.സി.പി.എമ്മിന്റെ റൗഡിസമാണ് കണ്ണൂരില്‍ കണ്ടതെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. നിയമം കൈയിലെടുക്കാനുള്ള അധികാരം സി.പി. എം അണികള്‍ക്ക് നല്‍കിയിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി വരുന്ന വഴിയെ കുറിച്ചുള്ള വിവരങ്ങള്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പോലീസില്‍ നിന്ന് ചോര്‍ന്നു കിട്ടിയതായി സംശയിക്കേണ്ടതുണ്ടെന്ന് ടി.എന്‍ . പ്രതാപന് പറഞ്ഞു. സി.പി.എം സ്റ്റാലിനിസത്തിന്റെ പരകോടിയാണ് കണ്ണൂരില്‍ കണ്ടതെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Comments