ഇന്റര്‍നെറ്റിലെ ഉള്ളടക്കം ആവശ്യമെങ്കില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. വെബ്‌സൈറ്റുകളിലൂടെ പ്രചരിക്കുന്ന ആശയങ്ങളും സന്ദേശങ്ങളും ഇന്ന് സമൂഹത്തില്‍ ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ജനവിരുദ്ധമായ സന്ദേശങ്ങളെ നിയന്ത്രിക്കാനും തടയാനും സര്‍ക്കാരിന് അധികാരമുണ്ട്.അത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമല്ല. ഇന്ത്യയെപ്പോലെയുള്ള ഒരു വലിയ രാജ്യത്തിന്റെ ഏതെങ്കിലും സ്ഥലത്തിരുന്നു പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ ഒരു വലിയ സംഘര്‍ഷത്തിന് വഴിതെളിക്കുമെങ്കില്‍ അവ തടയുക അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി.
Comments