You are Here : Home / എഴുത്തുപുര

വ്യാജ രേഖ;അമേരിക്കയില്‍ ജോലിക്ക്‌ ശ്രമിച്ച യുവതിക്കെതിരേ അധികൃതര്‍

Text Size  

Story Dated: Sunday, September 08, 2013 01:50 hrs UTC

വ്യാജ പ്രവര്‍ത്തി പരിചയ രേഖ നിര്‍മിച്ച്‌ അമേരിക്കയില്‍ ജോലിക്ക്‌ ശ്രമിച്ച യുവതിക്കെതിരേ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. തോപ്രാംകുടി സ്വദേശിനിക്കെതിരേയാണ്‌ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രി അധികൃതര്‍ ജില്ലാ പോലീസ്‌ മേധാവി, ഡിവൈ.എസ്‌.പി., സി.ഐ., എസ്‌.ഐ. എന്നിവര്‍ക്ക്‌ പരാതി നല്‍കിയത്‌. 2010 -12 വര്‍ഷം സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്‌തതായി കൃത്രിമ രേഖയുണ്ടാക്കി അമേരിക്കയിലെ ഒരു സ്‌ഥാപനത്തില്‍ ജോലിക്ക്‌ ശ്രമിച്ചതിനാണ്‌ കേസ്‌. ആശുപത്രിയുടെ ലെറ്റര്‍ പാഡും സീലും നിര്‍മിച്ച്‌ വ്യാജ ഒപ്പും ഇട്ടാണ്‌ ജോലിക്ക്‌ അപേക്ഷിച്ചത്‌. ഈ യുവതി സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്നോയെന്ന്‌ അമേരിക്കയില്‍ നിന്ന്‌ അന്വേഷണം ഉണ്ടായതോടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. ഈ കാലയളവില്‍ യുവതിയുടെ പേരിലും വിലാസത്തിലും ആരും നഴ്‌സായി ഇവിടെ ജോലി ചെയ്‌തിരുന്നില്ലെന്ന്‌ വ്യക്‌തമായതോടെയാണ്‌ ആശുപത്രി അധികൃതര്‍ പരാതി നല്‍കിയത്‌. പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.