കെ എസ് ആര് ടി സി. ജീവനക്കാരുടെ ആനുകൂല്യങ്ങളോ പാസുകളോ നിര്‍ത്തലാക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ് .രോഗികള്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, വികലാംഗര്‍ എന്നിവര്‍ക്കെല്ലാമുള്ള സൗജന്യപാസുകളും നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നില്ല.സേവന വേതന വ്യവസ്ഥകള്‍ വെട്ടിക്കുറയ്ക്കാനും പോകുന്നില്ല. ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കുന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് കെ എസ് ആര് ടി സി.സബ്സിഡി നിര്‍ത്തലാക്കിയതോടെ ഒരു ലിറ്റര്‍ ഡീസലിന് 17.40 രൂപയാണ് അധികമായി നല്‍കേണ്ടി വരുന്നത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ നഷ്ടം ആയിരം കോടിയിലധികമാകും.
വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന കണ്സഷന് നിലനിര്‍ത്തും. ഇതൊക്കെയാണ് കെടുകാര്യസ്ഥതയെന്ന് കോടതി പറയുന്നതെങ്കില്‍ അത് തുടരുക തെന്നചെയ്യുമെന്ന് ആര്യാടന് വ്യക്തമാക്കി. പെട്രോളിയം കമ്പനികളുമായി നാളെ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചര്‍ച്ചനടത്തും.
Comments