ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന് ഒഡീഷയിലെ താലബിറ കല്‍ക്കരിപ്പാടം അനുവദിക്കാനുള്ള തീരുമാനം സംബന്ധിച്ച ഫയല്‍ പ്രധാനമന്ത്രിയുടെ ഒാഫിസ് സിബിഐക്കു കൈമാറി. അഴിമതി അന്വേഷണ കേസുകളുടെ പുരോഗതിയെക്കുറിച്ചു സിബിഐ കഴിഞ്ഞ ദിവസം നല്കിയ റിപ്പോര്‍ട്ട് സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും. അപ്പോള്‍ ഹിന്ഡാല്കോയ്ക്കെതിരായ കേസുമായി ബന്ധപ്പെട്ട് കോടതി എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ ആവശ്യമെങ്കില്‍ അതിനുശേഷം പിഎംഒയിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് സിബിഐ.
Comments