മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിഭ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. 323 പേര്‍ അനുകൂലിച്ചു. മൂന്നുപേരാണ് ബില്ലിനെ എതിര്‍ത്തത്. ബില്‍ രാജ്യസഭ നാളെ പരിഗണിക്കും. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ അനുകൂലിച്ചു. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹ്ലോത്താണ് ബില്‍ അവതരിപ്പിച്ചത്. എ.ഐ.എ.ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
Comments