ഐ എസ് ആര്‍ ഒ ചാരക്കേസില്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ഫൗസിയ ഹസന്‍. നമ്പി നാരായണന് നല്‍കിയതു പോലെ നഷ്ടപരിഹാരം തനിക്കും വേണം. ഇതിനായി കോടതിയെ സമീപിക്കും. ചാരക്കേസു മൂലം തന്റെ മകളുടെ വിദ്യാഭ്യാസം മുടങ്ങിയെന്നും ഫൗസിയ ഹസന്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വിവാദമായ ഐ എസ് ആര്‍ ഒ ചാരക്കേസില്‍ മറിയം റഷീദയ്‌ക്കൊപ്പം ചാരവനിതയായി ചിത്രീകരിക്കപ്പെട്ടയാളാണ് ഫൗസിയ. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ നമ്പി നാരായണനു ലഭിച്ചതു പോലെ തനിക്കും നഷ്ടപരിഹാരം വേണമെന്നാണ് ഫൗസിയയുടെ ആവശ്യം.
Comments