വെങ്ങോല പഞ്ചായത്തില്‍ ഇടതു മുന്നണി ഭരണത്തിനെതിരേ യു.ഡി.എഫ്. അവിശ്വാസ പ്രമേയം പാസായി. ഇതോടെ എല്‍ഡിഎഫിന്റെ പ്രസിഡന്റ് ധന്യ ലൈജു പുറത്തായി. സിപിഎം അംഗത്തിന്റേതടക്കം 12 പേരുടെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസം പാസായത്. എല്‍ഡിഎഫിന് 11 വോട്ടുകള്‍ ലഭിച്ചു. പഞ്ചായത്തിലെ മിനിട്‌സ് ബുക്ക് എല്‍ഡിഎഫ് അംഗങ്ങള്‍ കടത്തിക്കൊണ്ടുപോയതിനെ തുടര്‍ന്ന് ഒരു തവണ മാറ്റിവെച്ച അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷയോടെയായിരുന്നു വോട്ടെടുപ്പ്.
Comments