യുപിക്ക് പിന്നാലെ മഹാരാഷ് ട്രയിലും ബിജെപി വിരുദ്ധ ചേരി കൈകോര്‍ക്കുന്നു. കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ സീറ്റ് വിഭജന അന്തിമ ഘട്ടത്തിലെത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായതായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ന്യൂസ് 18 ചാനലിനോടാണ് അദ്ദേഹം ധാരണയെക്കുറിച്ച് അറിയിച്ചത്. മൂന്നു സീറ്റുകളില്‍ മാത്രമാണ് ഇനി ധാരണയാകാനുള്ളത്. ഈ സീറ്റുകളില്‍ ആര്‍ക്കാണോ വിജയ സാധ്യത കൂടുതല്‍ ആ പാര്‍ട്ടി മത്സരിക്കട്ടെ എന്നാണ് ധാരണയെന്നും പവാര്‍ പറഞ്ഞു.
Comments