ആലപ്പാടിലെ ഖനനത്തെ കുറിച്ച് ആരും പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഖനനം നിര്‍ത്തിവെയ്ക്കാന്‍ പറ്റില്ലെന്നും തന്റെ മുന്നില്‍ ഇതു വരെ പരാതിയൊന്നും വന്നിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. ആലപ്പാട് നടക്കുന്ന സമരം എന്തിനാണെന്നറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇടതു മുന്നണിയില്‍ ഭിന്നതയില്ലെന്ന് ജയരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ മാപ്പുപറയണം എന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം എല്ലായിടത്തും എപ്പോഴും ഉന്നയിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments