രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അയോധ്യയില്‍ തര്‍ക്കഭൂമി ഒഴിച്ചുള്ള അവശേഷിക്കുന്ന ഭൂമി ഉടമകള്‍ക്ക് തിരിച്ചു നല്‍കാന്‍ അനുമതി തേടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. അപേക്ഷ ഇന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ബിജെപി എം പി സുബ്രപഹ്മണ്യന്‍ സ്വാമിയാണ് ഇക്കാര്യമറിയിച്ചത്. തര്‍ക്ക ഭൂമിക്ക് ചുറ്റിലുമുള്ള 67 ഏക്കര്‍ പ്രശ്‌നബാധിതമല്ലാത്ത ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. രാമജന്മഭൂമിന്യാസിനോ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിനോ ഭൂമി വിട്ടു കൊടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം
Comments