Home USA News മസ്കിന്റെ കമ്പനികൾക്കുള്ള കരാറുകൾ പുനഃപരിശോധിച്ചിട്ടില്ലന്ന് വൈറ്റ്‍ഹൗസ്;

മസ്കിന്റെ കമ്പനികൾക്കുള്ള കരാറുകൾ പുനഃപരിശോധിച്ചിട്ടില്ലന്ന് വൈറ്റ്‍ഹൗസ്;

0

ഖേദപ്രകടനത്തിനു മുൻപ് ട്രംപിനെ വിളിച്ച് മസ്ക്!

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്ക് രംഗത്തെത്തുന്നതിനു മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചെന്ന് റിപ്പോർട്ടുകൾ. ഡോണൾ‌ഡ് ട്രംപിനെ ഇലോൺ മസ്ക് ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു.അതേസമയം, തന്റെ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച ഇലോൺ മസ്കിന്റെ നടപടിയെ ഡോണൾ‌ഡ് ട്രംപ് അഭിനന്ദിച്ചു. ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാർ നൽകിയിട്ടുള്ള കരാറുകൾ പുനഃപരിശോധിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version