Home Aswamedham Exclusive ഇസ്രായേൽ ആക്രമണം: ഇറാനിലെ 2 ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇസ്രായേൽ ആക്രമണം: ഇറാനിലെ 2 ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

0

ഇസ്രയേൽ ആക്രമണത്തിൽ ഇറാന് വൻ തിരിച്ചടി. ആക്രമണത്തിൽ ഇറാനിയൻ സൈന്യത്തിലെ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.  ഇറാനിയൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഹുസൈൻ ബാഗേരിയും റെവല്യൂഷണറി ഗാർഡ്സ് ചീഫ് കമാൻഡർ ഹുസൈൻ സലാമിയുമാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ഓപ്പറേഷൻ റൈഡിംഗ് ലയണിന്റെ ഭാഗമായാണ് ആക്രമണം. 

ആക്രമണത്തിൽ ഇറാനിയൻ സൈന്യത്തിലെ മറ്റ് നിരവധി കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. 200-ലധികം യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ഇറാനിയൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്, ഐആർജിസി കമാൻഡർ, ഇറാന്റെ എമർജൻസി കമാൻഡിന്റെ കമാൻഡർ എന്നിവരെല്ലാം കൊല്ലപ്പെട്ടുവെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയുമെന്ന് ഇസ്രായേൽ പ്രതിരോധ സേന ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 

ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് ഇറാനിയൻ ആണ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. ഡോ. ഫിർദൗസ് അബ്ബാസി, ഡോ. മുഹമ്മദ് മെഹ്ദി ടെഹ്‌റാഞ്ചി, ഡോ. അബ്ദുൾ ഹമീദ് മിനുച്ചർ എന്നിവരാണ് കൊല്ലപ്പെട്ടത്.അതേസമയം ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രാജ്യത്തെ സായുധ സേനാ മേധാവി ജനറൽ മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാന്റെ ഔദ്യോഗിക പ്രക്ഷേപകരായ പ്രസ് ടിവിയാണ് ജനറൽ ബാഗേരിയുടെ മരണം സ്ഥിരീകരിച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version