Home News Plus നേത്ര പരിശോധനയും, രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും 14 ന് നടക്കും

നേത്ര പരിശോധനയും, രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും 14 ന് നടക്കും

0

മൈനാഗപ്പളളി :ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ ) കരുനാഗപ്പള്ളി ഈസ്റ്റ് മേഖലയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും 14 ന് നടക്കും.
രാവിലെ പത്തിന് വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ജങ്ഷൻ പഞ്ചായത്ത് മിനി ഹാളിൽ നടക്കുന്ന ക്യാമ്പ് വാർഡംഗം പി. എം സെയ്ദ് ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡൻറ് ശ്രീകുമാർ. എസ് അധ്യക്ഷത വഹിക്കും. രക്തദാതാക്കളെ ജില്ലാ പ്രസിഡണ്ട് മുരളി അനുപമ ആദരിക്കും തിരുവല്ല ഐ മൈക്രോ സർജറി ലേസർ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫോൺ : 9995559857,7907428106

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version