Home Aswamedham Exclusive 23ന് ഫലം വരുമ്പോൾ സിപിഐഎം ഞെട്ടും;നിലമ്പൂരിൽ പ്രതീക്ഷ വാനോളം:കെ പി സി സി പ്രസിഡൻ്റ് സണ്ണി...

23ന് ഫലം വരുമ്പോൾ സിപിഐഎം ഞെട്ടും;നിലമ്പൂരിൽ പ്രതീക്ഷ വാനോളം:കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്

0

നിലമ്പൂർ: ശുഭപ്രതീക്ഷയാണ് നിലമ്പൂരിലെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് .അൻവർ ഒരു ഫാക്ടർ ആകില്ല,75000 വോട്ട് ആർക്ക് കിട്ടുമെന്ന് അൻവർ പറഞ്ഞില്ല. എം വി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം സ്വാധീനിച്ചു.പരസ്യമായി ആർ എസ് എസ് ബന്ധം സമ്മതിച്ചതു കൊണ്ടാണ് മുഖ്യമന്ത്രി വിശദീകരണം നടത്തേണ്ടി വന്നത്. യു ഡി എഫിൻ്റെ ഐക്യപ്പെടൽ ഗുണം ചെയ്യും. സർക്കാരിന് എതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം.

23 ലെ ഫലം വരുമ്പോൾ സി പി ഐ എം ഞെട്ടിത്തെറിയ്ക്കും. വി വി പ്രകാശിൻ്റെ കുടുംബം സി പി ഐ എം പ്രചരണങ്ങൾക്ക് മറുപടി നൽകി. വിവാദം ഉണ്ടാക്കിയവർ പരാജയപ്പെട്ടു. ശശി തരൂരിന്റെ വിമർശനം ഏൽക്കില്ല. ശശി തരൂർ വിഷയം ഹയർ ലെവലിലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version