Home Music കാമുകനായി തിളങ്ങി ധ്യാൻ, ‘ഒരു വടക്കൻ തേരോട്ട’ത്തിലെ മനോഹരമായ വീഡിയോ ​ഗാനമെത്തി

കാമുകനായി തിളങ്ങി ധ്യാൻ, ‘ഒരു വടക്കൻ തേരോട്ട’ത്തിലെ മനോഹരമായ വീഡിയോ ​ഗാനമെത്തി

0

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു വടക്കൻ തേരോട്ട’ത്തിലെ ​വീഡിയോ ​ഗാനം റിലീസ് ചെയ്തു. ഇടനെഞ്ചിൽ എന്ന പ്രണയ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് സംഗീത സംവിധായകൻ ബെർണിയും മകനും ചേർന്നാണ്. ഹരിശങ്കർ, ശ്രീജ ദിനേശ് എന്നിവർ ആലപിച്ച ​ഗാനം എഴുതിയത് ഹസീന എസ് കാനം ആണ്. ചിത്രം ഉടൻ തിയറ്ററുകളിലേക്ക് എത്തും.

നിത്യഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബി ടെക് ബിരുദത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ നന്ദൻ നാരായണൻ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ധ്യാനിനെ കൂടാതെ തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു.

പുതു മുഖ നായികയായി ദിൽന രാമകൃഷ്ണനോടൊപ്പം മാളവിക മേനോനും എത്തുന്നു. കൂടാതെ സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സലിം ഹസൻ, ദിലീപ് മേനോൻ, കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ്, ജിബിൻ, ദിനേശ് പണിക്കർ, സോഹൻ സീനുലാൽ, കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജെയിൻ, മൻസു മാധവ, അരുൺ പുനലൂർ, കല സുബ്രഹ്മണ്യം, അംബിക മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്ണവേണി, അർച്ചന, വിദ്യ, അനില, തനു ദേവി എന്നിവർക്കൊപ്പം മറ്റു നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു. പവി കെ പവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version