Home Sports ടീം തോല്‍ക്കുമ്പോള്‍ ബൗണ്ടറിയില്‍ ജയ്സ്വാളിന്‍റെ ഡാന്‍സ്, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍;കൈവിട്ടത് 4 ക്യാച്ചുകള്‍

ടീം തോല്‍ക്കുമ്പോള്‍ ബൗണ്ടറിയില്‍ ജയ്സ്വാളിന്‍റെ ഡാന്‍സ്, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍;കൈവിട്ടത് 4 ക്യാച്ചുകള്‍

0

ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ ബൗണ്ടറി ലൈനിനരികില്‍ നിന്ന് ഡാന്‍സ് കളിച്ച ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ഇംഗ്ലണ്ടിന് ജയത്തിലേക്ക് 44 റൺസ് മാത്രം വേണ്ടപ്പോഴായിരുന്നു ഗ്യാലറിയിലെ ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് ജയ്സ്വാളിന്‍റെ ഡാന്‍സ്.

മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടി തിളങ്ങിയ ജയ്സ്വാള്‍ പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ നാലു റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതിന് പുറമെ മത്സരത്തില്‍ നാലു നിര്‍ണായക ക്യാച്ചുകളും ജയ്സ്വാള്‍ കൈവിട്ടിരുന്നു. ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ ഒരു ക്യാച്ചുമാണ് ജയ്സ്വാള്‍ നിലത്തിട്ടത്. ഇന്ത്യൻ തോല്‍വിയില്‍ ഈ കൈവിട്ട ക്യാച്ചുകള്‍ നിര്‍ണായകമാകുകയും ചെയ്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version