“ഉപകരണങ്ങൾ വാങ്ങുന്നതിലെ നടപടി ക്രമങ്ങൾ ലഘൂകരിക്കണം”; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും

    0

    തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമ വിവാദത്തിൽ ഡോ. ഹാരിസ് ചിറയ്ക്കലിനെ തള്ളാതെ വിദഗ്ധ സമിതിയുടെ അന്വേഷണ സമിതി റിപ്പോർട്ട്. ഉപകരണങ്ങൾ വാങ്ങുന്നതിൽ കാലതാമസം ഉണ്ടെന്നും അതിനായുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കണമെന്നും നിർദേശം. ഡോക്ടർ പറഞ്ഞ കാര്യങ്ങളിൽ പൂർണമായും വസ്തുത ഇല്ല. എന്നാൽ ഹാരിസിനെതിരെ നടപടി വേണ്ടന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു. നാലംഗ സമിതി കഴിഞ്ഞദിവസം ഡിഎംഇയ്ക്ക് നൽകിയ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.

    അതേസമയം, താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെളിഞ്ഞെന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. തുറന്ന് പറഞ്ഞ രീതിയിൽ തെറ്റ് പറ്റി. മറ്റ് വഴികൾ ഉണ്ടായില്ലെന്നും വിശദീകരണം ആരോഗ്യവകുപ്പിനെയോ സർക്കാറിനെയോ കുറ്റപ്പെടുത്തിയിട്ടില്ല. ബ്യൂറോക്രസിയ്ക്ക് എതിരെ മാത്രമാണ് സംസാരിച്ചതെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

    “ഇന്നലെ വൈകിട്ട് വരെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. എല്ലാ ആരോപണങ്ങൾക്കുമുള്ള തെളിവ് കൊടുത്തിട്ടുണ്ട്. തെളിവുകളെല്ലാം അന്വേഷണ സമിതിയെ ഏൽപ്പിച്ചു. അവസാന റിപ്പോർട്ടിലും നിർദ്ദേശങ്ങൾ നൽകി. നാലു പേജോളമുള്ള നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. റിപ്പോർട്ടിൽ ഉള്ളതെല്ലാം ശരിയാണ്. എല്ലാ കാര്യങ്ങൾക്കും അടിയന്തിരമായ പരിഹാരം അനിവാര്യമാണ്. മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും എന്നും എന്റെ കൂടെ നിന്നിട്ട് ഉള്ളൂ. മുഖ്യമന്ത്രി ആരോഗ്യ മന്ത്രി പാർട്ടി ഈ മൂന്ന് പേരും എന്റെ കൂടെ നിന്നിട്ടുണ്ട്. അവരോട് പരിഭവമില്ലെന്നും. കോട്ടയത്തു നിന്ന് ഇങ്ങോട്ട് ട്രാൻസ്ഫർ ചെയ്ത് തന്നത് മന്ത്രി. ശിക്ഷയിൽ നിന്ന് രക്ഷപെടാൻ വേണ്ടി അല്ല ഇതൊക്കെ പറയുന്നത് നടപടി ഉണ്ടാകുമോ എന്ന ഭയമില്ല”, ഡോക്ടർ ഹാരിസ് ചിറയ്ക്കൽ.

    സസ്പെൻഷൻ വന്നാൽ മാറി നിൽക്കും. ജോലികളൊക്കെ ജൂനിയർ ഡോക്ടർമാരെ ഏൽപ്പിച്ചിട്ടുണ്ട്. ഒരുപാട് ഡോക്യുമെൻസ് ഫയലുകൾ ഒക്കെയുണ്ട്. എന്റെ കീഴിലെ എല്ലാ രോഗികളെയും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. താക്കോൽ അടക്കം കൈമാറി. പെട്ടെന്നാണ് നടപടി എങ്കിൽ സമയം കിട്ടില്ല അതുകൊണ്ട് എല്ലാം കൈമാറിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. ചട്ടലംഘനത്തിന് സാധാരണ സസ്പെൻഷനാണ് ലഭിക്കാറ്. സാമ്പത്തിക ബാധ്യതകൾ ഇല്ലാത്തതിനാൽ തന്നെ ശിക്ഷ സ്വീകരിക്കും. പല സത്യങ്ങളും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ ഫലങ്ങളും അനുഭവിച്ചിട്ടുണ്ട്. ലക്ഷണക്കണക്കിന് പാവപ്പെട്ടവരുടെ ആശ്രയമാണ്. വിദഗ്ധരായ ഡോക്ടർ ആണ് അവിടെ ഉള്ളത്. അവർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ഡൽഹി എയിംസിനെക്കാളും മുന്നിൽ മെ‍‍ഡിക്കൽ കോളേജ് എത്തും. മെഡിക്കൽ കോളേജിനെ താഴ്ത്തി കാണിച്ചിട്ടില്ലെന്നും ഡോക്ടർ ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version