സംസ്ഥാനത്ത് എൻഡിപിഎസ് കേസുകൾ വർധിക്കുന്നു; 2015 മുതൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 54,105 കേസുകൾ

    0

    സംസ്ഥാനത്ത് എക്സൈസ് വിഭാഗം പിടികൂടുന്ന എൻഡിപിഎസ് കേസുകളിൽ വൻ വർദ്ധനവ്. 2015 മുതൽ 54,105 എൻഡിപിഎസ് കേസുകളാണ് എക്സൈസ് വിഭാഗം രജിസ്റ്റർ ചെയ്തത്. ഇതിൽ 21,000 ത്തിൽ അധികം കേസുകളും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലാണ് . എൻഡിപിഎസ് കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം മാത്രം 7,059 പേരെയാണ് അറസ്റ്റ് ചെയ്തത്.

    നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം സംസ്ഥാനത്ത് എക്സൈസ് വിഭാഗം രജിസ്റ്റർ ചെയ്യുന്ന കേസുകളിലാണ് വർധനവ് രേഖപ്പെടുത്തുന്നത്. 2015 ൽ 1432 NDPS കേസുകളാണ് എക്സൈസ് പിടി കൂടിയതെങ്കിൽ കഴിഞ്ഞ വർഷം അത് 7261 ആയി ഉയർന്നു. 2023 ൽ അത് 8104 ഉം 2022 ൽ അത് ആരായിരത്തി ഒരു നൂറ്റി പതിനാറുമായിരുന്നു. 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ NDPS കേസുകൾ രജിസ്റ്റർ ചെയ്തത് 2023 ലാണ്.

    ലഹരി ഉപയോഗം തടയിടാൻ സംസ്ഥാന വ്യാപകമായി എക്സൈസ് നടത്തിയ പരിശോധന ഗുണം ചെയ്യുന്നതാണ് കണക്കുകളുടെ എണ്ണം വർധിക്കാൻ കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടികാണിക്കുന്നത്. കഴിഞ്ഞവർഷം എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ എൻഡിപിഎസ് കേസുകൾ എക്സൈസ് വിഭാഗം രജിസ്റ്റർ ചെയ്തത്. 891 കേസുകൾ എറണാകുളത്ത് റിപ്പോർട്ട് ചെയ്തപ്പോൾ 795 കേസുകൾ കോട്ടയത്ത് റിപ്പോർട്ട് ചെയ്തു. 695 കേസുകളുമായി മലപ്പുറവും 661 കേസുകളുമായി ഇടുക്കിയുമാണ് തൊട്ടു പിന്നിൽ. 90 കേസുകൾ രജിസ്റ്റർ ചെയ്ത കാസർഗോഡാണ് ഏറ്റവും പിന്നിൽ.

    എൻഡിപിഎസ് കേസുകളുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് കഴിഞ്ഞവർഷം മാത്രം 7059 പേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് 878 പേരുംകോട്ടയത്ത് 793 പേരും മലപ്പുറത്ത് 650 പേരും അറസ്റ്റിലായി. 57027 .94 ഗ്രാം MDMA യാണ് പത്ത് വർഷത്തിനിടെ എക്സൈസ് വിഭാഗം സംസ്ഥാനത്ത് നിന്ന് പിടി കൂടിയത്. 1702.137 ഗ്രാം ബ്രൗൺ ഷുഗർ ഇക്കാലയളവിൽ പിടിച്ചെടുത്തു. 2023 ലാണ് ഏറ്റവും കൂടുതൽ ബ്രൗൺ ഷുഗർ പിടി കൂടിയത്. 2023 ൽ 327.279 ഗ്രാം ബ്രൗൺ ഷുഗറും കഴിഞ്ഞ വർഷം 234. 926 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തു.

    10 വർഷത്തിനിടെ 16822 കഞ്ചാവ് കേസുകളും സംസ്ഥാനത്ത് എക്സൈസ് രജിസ്റ്റർ ചെയ്തത്. അതേ സമയം വ്യാജ മദ്യത്തിന്റെ അളവിൽ കഴിഞ്ഞവർഷം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021 , 22 വർഷങ്ങളിൽ 4000 ലിറ്ററിന് മുകളിൽ വ്യാജ മദ്യം ഓരോ കൊല്ലവും സംസ്ഥാനത്തു നിന്ന് എക്സൈസ് പിടികൂടിയിരുന്നുവെങ്കിൽ 2023 ഇത് 2500 ലിറ്ററായും കഴിഞ്ഞവർഷം 622 ലിറ്ററായും കുറഞ്ഞു.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version