Home Sports ലോര്‍ഡ്സ് ടെസ്റ്റിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യൻ ടീമില്‍ ഒരേയൊരു മാറ്റം

ലോര്‍ഡ്സ് ടെസ്റ്റിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യൻ ടീമില്‍ ഒരേയൊരു മാറ്റം

0

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് ടോസ് നേടുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും ടോസ് നേടിയ ശേഷം ബൗളിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ബൗളിംഗിനെ തുണക്കുമെന്ന കരുതുന്ന പിച്ചില്‍ ഇത്തവണ ബാറ്റിംഗ് തെരഞ്ഞെടുത്തത് ആരാധകരെ അമ്പരപ്പിച്ചു. ടോസ് നേടിയിരുന്നെങ്കിലും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്നും ആദ്യ സെഷനില്‍ പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം മാത്രമാണ് വരുത്തിയത്. പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം ജസ്പ്രീത് ബുമ്രയും വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാതിരുന്ന കരുണ്‍ നായരെ നിലനിര്‍ത്തിയപ്പോള്‍ സായ് സുദര്‍ശന് മൂന്നാം ടെസ്റ്റിലും അവസരം ലഭിച്ചില്ല. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 336 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസ്, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version