ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് : മന്ത്രി വി ശിവൻകുട്ടി

    0

    ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പരിപാടി ബഹിഷ്കകരികരിച്ചെന്ന മാധ്യമ വാർത്ത തെറ്റ്. മന്ത്രിസഭ യോഗം നീണ്ടുപോയതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തത്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത്‌ പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഇന്നലെ മാസ്കോട്ട് ഹോട്ടലിൽ നടന്ന പരിപാടിയിൽ മന്ത്രി പങ്കെടുത്തിരുന്നില്ല. ഗവർണർ രാജേന്ദ്ര ആർലേക്കർ ആയിരുന്നു ഉദ്ഘാടകൻ.

    ഗവര്‍ണര്‍ മാത്രമാണ് ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത്. മസ്‌കറ്റ് ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയെ അധ്യക്ഷനായും ഗവര്‍ണറെ ഉദ്ഘാടകനായും വിസിയെ മുഖ്യാതിഥിയായുമാണ് നിശ്ചയിച്ചിരുന്നത്. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചടങ്ങിലും മന്ത്രി വി ശിവന്‍കുട്ടി പങ്കെടുത്തിരുന്നില്ല. ആര്‍എസ്എസ് ശാഖകളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയുടെ വേദിയില്‍ വെച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ചടങ്ങ് ബഹിഷ്‌കരിച്ചു.

    ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

    ഗവര്‍ണറുടെ പരിപാടി വീണ്ടും ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി എന്ന മട്ടില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ട്. മന്ത്രിസഭാ യോഗം നീണ്ടുപോയതിനാല്‍ ആണ് ഇന്നലെ മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. അത് ഇന്നലെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

    ഒരു കാര്യം വീണ്ടും വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത് പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ല.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version