Home Music നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ആല്‍ബം; ‘സ്വാഗു’മായി ജസ്റ്റിന്‍ ബീബര്‍

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ആല്‍ബം; ‘സ്വാഗു’മായി ജസ്റ്റിന്‍ ബീബര്‍

0

ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ പുതിയ ആല്‍ബം പുറത്തുവിട്ടുകൊണ്ട് തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്. ‘സ്വാഗ്’ എന്നാണ് പുതിയ ആല്‍ബത്തിന്റെ പേര്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ മുഴുനീളന്‍ ആല്‍ബമാണിത്. 21 ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. ഗുന്ന, സെക്‌സി റെഡ്, കാഷ് കോബെയ്ന്‍ എന്നീ ആര്‍ട്ടിസ്റ്റുകളുമായും ജസ്റ്റിന്‍ ആല്‍ബത്തില്‍ സഹകരിച്ചിട്ടുണ്ട്. സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക് എന്നീ പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമുകളിലെല്ലാം ആല്‍ബം ലഭ്യമാണ്.

2021ലാണ് ജസ്റ്റിന്‍ തന്റെ അവസാന സ്റ്റുഡിയോ ആല്‍ബമായ ‘ജസ്റ്റിസ്’ പുറത്തിറക്കിയത്. അതിന് ശേഷം 31 വയസ് പ്രായമുള്ള ജസ്റ്റിന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. 2022ല്‍ ജസ്റ്റിന്‍ ടൂറില്‍ നിന്ന് ഇടവേളയെടുത്തു. റെക്കോര്‍ഡുമായി ബന്ധപ്പെട്ട് ബീബര്‍ ആരംഭിച്ച 131 ദിവസത്തെ ലോക ടൂറിലെ ശേഷിക്കുന്ന 82 ഷോകള്‍ റദ്ദാക്കുകയും ചെയ്തു.

“വേദിയില്‍ നിന്ന് ഇറങ്ങിയതിന് ശേഷം എന്നെ ക്ഷീണം പിടികൂടി. ഇപ്പോള്‍ ആരോഗ്യത്തിന് മുന്‍ഗണന നല്‍കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ താല്‍കാലികമായി ടൂറില്‍ നിന്നും ഒരു ഇടവേള എടുക്കാന്‍ പോകുന്നു. എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷെ വിശ്രമിക്കാനും സുഖം പ്രാപിക്കാനും സമയം ആവശ്യമാണ്”, എന്നായിരുന്നു അന്ന് ജസ്റ്റിന്‍ ആരാധകരെ അറിയിച്ചത്.

ഇതിനിടയില്‍ താരം തന്റെ ആദ്യ കുട്ടിയായ ജാക്ക് ബ്ലൂസ് ബീബറിനെ സ്വാഗതം ചെയ്തു. ‘സ്വാഗ്’ എന്ന പുതിയ ആല്‍ബത്തിലുള്ള ‘ഡാഡ്‌സ് ലൗ’ അടക്കമുള്ള ചില ഗാനങ്ങള്‍ താരത്തിന്റെ ജീവിതത്തിലെ മാറ്റങ്ങളെ പ്രതിഫലിക്കുന്നതാണ്. ആല്‍ബം റിലീസിന് മുന്നോടിയായി ലോകമെമ്പാടുമുള്ള നഗരങ്ങളിലെ ബില്‍ബോര്‍ഡില്‍ വന്ന ചിത്രങ്ങള്‍ ബീബര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ഭാര്യ ഹെയ്‌ലി ബീബറും കുഞ്ഞും പോസ്റ്ററുകളിലുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version