കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

    0

    കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് വിദ്യാർഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷാഭവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുടെ ഇരുനൂറ് മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ ധർണ്ണയോ സമരമോ പാടില്ല എന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.

    കുറച്ചു ദിവസങ്ങളായി കാലിക്കറ്റ് സർവകലാശാല ഒരു സമരത്തിന് വേദിയായി മാറിയിട്ടുണ്ടായിരുന്നു. പ്രത്യേകിച്ച് വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരത്തിൽ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് മാറുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഈ ഒരു ഘട്ടത്തിലാണ് ഇപ്പോൾ തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാർഥി സംഘടനകൾക്ക് കത്ത് നൽകിയിരിക്കുന്നത്.

    നിയമം ലംഘിച്ചുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള സമരം ചെയ്യുകയാണെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കത്തിൽ പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുന്ന രീതിയിലേക്ക് യൂണിവേഴ്സിറ്റി കടന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പോലീസും വിദ്യാർഥി സംഘടനകൾക്ക് കത്ത് നൽകിയിരിക്കുന്നത്.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version