“ഇരട്ടത്താപ്പ് അവസാനിപ്പിക്കണം, ന്യൂനപക്ഷ സമീപനത്തിൽ വ്യക്തത വരുത്തണം”; ബിജെപിയെ വിമർശിച്ച് ദീപിക മുഖപ്രസംഗം

    0

    ക്രൈസ്തവ സമൂഹത്തോട് ബിജെപിക്ക് ഇരട്ടാത്താപ്പെന്ന് ദീപിക മുഖപ്രസംഗം. “വേട്ടക്കാരന് കൈയ്യടിച്ച് ഇരയെ തലോടുകയോ?” എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി ഇറങ്ങുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ക്രൈസ്തവ പീഡനങ്ങൾക്ക് ബിജെപി ഒത്താശക്കാരായി നിലകൊള്ളുന്നുണ്ട്. ന്യൂനപക്ഷ സമീപനത്തിൽ വ്യക്തത വേണമെന്നും ദീപിക മുഖപ്രസംഗത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്.

    “രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് ബിജെപി കേരളത്തിൽ ഭരണം പിടിക്കാൻ ഇറങ്ങുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ക്രൈസ്തവ പീഡനങ്ങൾക്ക് ബിജെപി ഒത്താശക്കാരായി നിലകൊള്ളുന്നു. വൈദികരെ ആക്രമിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത് മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎയാണ്,” മുഖപ്രസംഗം കുറ്റപ്പെടുത്തി.

    “വർഗീയത ആളിക്കത്തിച്ച് മഹാരാഷ്ട്രയിൽ ബിജെപി നേട്ടം കൊയ്യാൻ ശ്രമിക്കുന്നു. ക്രൈസ്തവരെ ഭയചകിതരാക്കി എന്ത് നേട്ടമാണ് ബിജെപിയും സംഘപരിവാറും കണക്ക് കൂട്ടുന്നത്? ബിജെപി ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ന്യൂനപക്ഷ സമീപനത്തിൽ വ്യക്തത വേണം,” എന്നും ദീപിക മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version