കെഎസ്‌യു പ്രതിഷേധ മാർച്ച് കാണാൻ പി.ജെ. കുര്യന് ക്ഷണക്കത്തുമായി യുവനേതാവ്! “സാറ് വരണം,കാണണം, കേൾക്കണം”

    0

    കെഎസ്‌യുവിൻ്റെ പ്രതിഷേധ മാർച്ച് കാണാൻ പി.ജെ. കുര്യന് പരസ്യമായ ക്ഷണക്കത്ത് ഒരുക്കി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് അരുൺ രാജേന്ദ്രൻ. തിങ്കളാഴ്ച കെഎസ്‍യു സംസ്ഥാന കമ്മിറ്റി മന്ത്രി ആർ. ബിന്ദുവിൻ്റെ വസതിയിലേക്ക് നടത്തുന്ന മാർച്ച് നേരിൽവന്നു കാണാൻ ക്ഷണിക്കുന്നുവെന്നാണ് അരുൺ രാജേന്ദ്രൻ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

    “സാറേ.. സാറേ..” എന്ന് പലതവണ വിളിച്ച് പരിഹസിക്കുന്നതാണ് ഈ പോസ്റ്റ്. എസി റൂമിലിരുന്ന് ടിവി കാണുമ്പോൾ കണ്ണട തുടച്ചിട്ട് കാണണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനമുണ്ട്.

    അരുൺ രാജേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

    ക്ഷണക്കത്ത്…..!

    കേരളത്തിൽ കെഎസ്‍യുവും യൂത്ത് കോൺഗ്രസും നടത്തുന്ന സമരങ്ങൾ കാണുകയും കേൾക്കുകയും ചെയ്യാത്ത പി.ജെ. കുര്യൻ “സാറിന്” നാളെ കെഎസ്‍യു സംസ്ഥാന കമ്മിറ്റി മന്ത്രി ആർ. ബിന്ദുവിൻ്റെ വസതിയിലേക്ക് നടത്തുന്ന മാർച്ചിലേക്ക് ക്ഷണിക്കുകയാണ്.

    നാളെ “സാറ്” വരണം…!

    “സാറ് “കാണണം…!,

    “സാറ്”കേൾക്കണം….!

    “സാറ്” എന്നിട്ട് വീണ്ടുമൊരു പ്രതികരണം നടത്തണം….!

    അല്ലാതെ ഇന്നോവ കാറിൽ ഗ്ലാസിട്ടു പോയാൽ ചിലപ്പോൾ ഞങ്ങളുടെ സമരങ്ങളെ “സാറിന്” കാണാൻ പറ്റിയെന്നു വരില്ല,….!

    “സാറിന്'”കേൾക്കാൻ പറ്റിയെന്നു വരില്ല….!

    “സാറിന് “ഞങ്ങളുമായൊന്നും ഒരു ബന്ധവും ഇല്ലാത്തത് കൊണ്ട് ഒരുപക്ഷെ ഇപ്പോൾ ജയിലിൽ കിടക്കുന്ന കെഎസ്‍യു ജില്ലാ പ്രസിഡന്റ്‌ അടക്കം ഉള്ളവരെ അറിഞ്ഞെന്നും വരില്ല, സാരമില്ല “സാറേ” ….!

    “സാറ്” കുറഞ്ഞപക്ഷം നാളെ AC റൂമിൽ ഇരുന്നു വാർത്ത കാണുമ്പോൾ ആ മുഖത്തിരിക്കുന്ന കണ്ണാട ഒന്ന് തുടച്ചു വച്ചിട്ട് ഏങ്കിലും കാണണം, എന്നാലേ കെഎസ്‍യു സമരം ആണെന്ന് ഒരുപക്ഷെ മനസ്സിലാവു….,!

    അപ്പൊ ഒക്കെ “സാറേ”….!

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version