Aswamedham Team

ഉൽപ്പന്നങ്ങളിൽ പ്ലാസ്റ്റിക് കണ്ടെത്തിയതിനെതുടർന്നു സാലഡ് ഡ്രെസ്സിംഗ് തിരികെ വിളിച്ച് FDA

27 സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത ആയിരക്കണക്കിന് ഗാലൻ സാലഡ് ഡ്രെസ്സിംഗുകളും മറ്റ് ഉൽപ്പന്നങ്ങളും എഫ്.ഡി.എ. (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) തിരികെ വിളിച്ചു (Recall). ഈ ഉൽപ്പന്നങ്ങളിൽ...

യുഎസിൽ വർക്ക് പെർമിറ്റ് കാലാവധി വെട്ടിച്ചുരുക്കി,നിയമം ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി; യുഎസിൽ വർക്ക് പെർമിറ്റ് കാലാവധി വെട്ടിച്ചുരുക്കിതൊഴിൽ അംഗീകാര രേഖകളുടെ (EADs) പരമാവധി കാലാവധി അമേരിക്കൻ പൗരത്വ, കുടിയേറ്റ സേവന വിഭാഗം (USCIS)...

വിന്റർ ബെൽസ് 2025 ക്രിസ്തുസ് ന്യൂ ഇയർ ആഘോഷങ്ങളുടെ  ഒരുക്കങ്ങൾക്ക് തുടക്കമായി

ലീഗ് സിറ്റി മലയാളി സമാജത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിന്റർ ബെൽസ് 2025 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ  ഒരുക്കങ്ങൾക്ക് തുടക്കമായി. ക്രിക്കറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ച വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ശിവ്നാരൈൻ ചന്ദ്രപോൾ ,  ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ച പ്രശസ്ത അത്‌ലറ്റ് ഒളിമ്പിയൻ ഷൈനി വിൽസൺ,  കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ്  ഇന്ത്യയുടെ കമ്മിറ്റി ഫോർ ലോ ആൻ്റ് പി ഐ എൽ ൻ്റെ സെക്രട്ടറിയും   സുപ്രീംകോടതി അഡ്വക്കേറ്റ്- ഓൺ - റിക്കോർഡുമായ  (AOR)  അഡ്വ. ജോസ് എബ്രഹാം എന്നിവർ  വിശിഷ്ടാത്ഥിതികളായെത്തും. വിന്റർ ബെൽസിനോടനുബന്ധിച്ചു  അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ്‌ പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്‌  ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറിലധികം കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുക.  നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയിൽ  ഏകദേശം ആയിരത്തോളം ആളുകകൾക്കു തത്സമയം നൂറിലധികം കേരള ഭക്ഷ്യ വിഭവങ്ങൾ തയ്യാറാക്കി നൽകാൻ കഴിയുന്ന  വിധത്തിലാണ് തട്ടുകടകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരുമാസത്തിലധികം നീണ്ടുനിൽക്കുന്ന സജ്ജീകരണങ്ങളാണ് ഇതിനുമുന്നോടിയായി ആരംഭിച്ചിരിക്കുന്നത്. പരിപാടിയുടെ മാറ്റ് കൂട്ടാനായി   കലാകാരൻമാരായ റീവ റെജി,  ജെഫിൻ മാത്യു, ഡാനി ജോസ് എന്നിവർ നേതുത്വം നൽകുന്ന ഇൻസ്ട്രമെന്റൽ മ്യൂസിക്കും കൂടാതെ റിയാലിറ്റി ഷോകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ലക്ഷ്മി മെസ്‌മിൻ,  രശ്മി നായർ, ജസ്റ്റിൻ തോമസ്‌ എന്നിവർ അണിനിരക്കുന്ന ഗാന നിശ 'വിന്റർ മെലഡി' യും പരിപാടിയെ ആവേശോജ്വലം ആക്കും. കൂടാതെ ലീഗ് സിറ്റിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ, മറ്റു കലാവിരുന്നുകളും ഇതോടപ്പം ഉണ്ടായിരിക്കുന്നതാണ്. രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്‌ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരാണ് മേളയക്ക്  നേതൃത്വം നൽകുന്നത്.എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരാണ് ആർട് ഡയറക്ട്ടേഴ്‌സ്.  കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും. പ്രദേശം മുഴുവനും അലങ്കാരങ്ങൾകൊണ്ട് നിറയ്ക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന്  കോർഡിനേറ്റർ മാത്യു പോൾ പറഞ്ഞു. ലീഗ് സിറ്റി മലയാളികൾ നിർമ്മിച്ച ‘മഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്താക്ളോസ് ’ ഒരു പ്രധാന ആകർഷണമായിരിക്കും. ഫ്രണ്ട്‌സ്വുഡ് ഹോസ്പിറ്റലും, സൗത്ത് ഷോർ ഇആറുമാണ്  വിന്റർ ബെൽസ് 2025 ന്റെ പ്രധാന സ്പോൺസേർസ്.  കൂടുതൽ വിവരങ്ങൾക്ക്   : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ, ജിജു കുന്നംപള്ളിൽ (എലെക്റ്റഡ് പ്രസിഡന്റ് 26-27) 409-354-2518.

കരുണ പാർപ്പിട പദ്ധതിക്ക് അമേരിക്കൻ മലയാളികളുടെ കൈത്താങ്ങ്

ചെങ്ങന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിലാണ് ഭവന നിർമ്മാണം നടക്കുന്നത്. ബഹുമാന്യനായ ഫിഷറീസ് സാംസ്കാരിക യുവജന കാര്യ ക്ഷേമമന്ത്രി ശ്രീ. സജി...

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി

വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus-in-Fetu) രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി. ജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധാരണ ഭ്രൂണത്തിന്റെ...

കൊച്ചി മുസിരിസ് ബിനാലെയില്‍ ശോഭ ബ്രൂട്ടയുടെ ദി ലൈറ്റ്നസ് ഓഫ് ബീയിംഗ് 14ന് ആരംഭിക്കുന്നു

പ്രശസ്ത കലാകാരി ശോഭ ബ്രൂട്ടയുടെ ധ്യാനാത്മകവും ആഴത്തില്‍ പ്രതിധ്വനിക്കുന്നതുമായ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ 2025-26 ന്റെ ഔദ്യോഗിക കൊളാറ്ററല്‍ പ്രോജക്റ്റായ ആര്‍ഡി ഫൗണ്ടേഷന്‍ ദി...
spot_imgspot_img

ബ്രസീൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: മകനെ സ്ഥാനാർഥിയാക്കാൻ നീക്കവുമായി ജെയ്ർ ബോള്‍സനാരോ

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മകനെ സ്ഥാനാർഥിയാക്കാനുള്ള നീക്കവുമായി ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് ജെയ്ർ ബോള്‍സനാരോ. പിതാവിന്‍റെ പിന്തുണ തനിക്കാണെന്ന് മകനായ ഫ്ലാവിയോ ബോള്‍സനാരോ തന്നെയാണ് പ്രഖ്യാപിച്ചത്. ബോള്‍സനാരോയുടെ...

ശബരിമല തീർഥാടനം: മണ്ഡലകാലത്ത് ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു

ശബരിമലയിൽ മണ്ഡലകാലത്ത് ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു. ഇന്നലെ രാത്രി 11 വരെ 99677 തീർഥാടകരാണ് സന്നിധാനത്ത് എത്തിയത്. ബാബരി മസ്ജിദ് തകർത്ത...

“വിസ ദുരുപയോഗം ചെയ്യുന്നു”; പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ കോളേജ് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി യുകെ

വിസ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ കോളേജ് പ്രവേശനത്തിന് യുകെ നിയന്ത്രണം ഏർപ്പെടുത്തി. ഈ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ അപേക്ഷകളിൽ ആശങ്കാജനകമായ...

“ഇത് പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല”; ഇൻഡിഗോ എയർലൈൻസിനെതിരെ നടപടി ഉറപ്പെന്ന് വ്യോമയാന മന്ത്രി

ഇൻഡിഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി താളം തെറ്റിയതിൽ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ഉണ്ടാകാം എന്നല്ല, ഉറപ്പായും നടപടിയുണ്ടാകുമെന്ന് രാം മോഹൻ...

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതി: ഡീന്‍ സി.എന്‍. വിജയകുമാരി ഹാജരാകണമെന്ന് നെടുമങ്ങാട് എസ്‌സി/എസ്ടി കോടതി

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിയോട് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം. നെടുമങ്ങാട് എസ്‌സി/എസ്ടി കോടതിയാണ് വിജയകുമാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച്...

എസ്ഐആർ സമയപരിധി വീണ്ടും നീട്ടി

സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള സമയപരിധി നീട്ടി. എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 18 വരെയായാണ് നീട്ടിയത്. കരട് വോട്ടർ പട്ടിക...