പൃഥ്വിരാജിന്റെ ആദ്യ സംരംഭമായ ലൂസിഫര്‍ സൂപ്പര്‍ ഹിറ്റായി തിയേറ്ററുകളില്‍ ഓടുകയാണ്. മാര്‍ച്ച് 28 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏറെ കാലത്തിനു ശേഷമുളള ലാലേട്ടന്റെ മാസ് ക്ലാസ് ചിത്രമാണ് ലൂസിഫറെന്നാണ് പ്രേക്ഷരുടെ ഭാഷ്യം. ചിത്രം സൂപ്പര്‍ ഹിറ്റായി ഓടുമ്ബോള്‍ എല്ലാ സിനിമയുടെ ചില വീഡിയോ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇപ്പോഴിത ഇതിനെതിരെ ഇതിനെതിരെ പൃഥ്വിരാജ് രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
ലൂസിഫര്‍' എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ വരവേല്‍പ്പിന് ആദ്യമായി നന്ദിപറഞ്ഞു കൊണ്ടായിരുന്നു തുടക്കം. 'ലൂസിഫര്‍' വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയില്‍, ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് കാണിക്കുന്നത്. ഇങ്ങനെയുള്ള ക്ലിപ്പിംഗുകള്‍ ഷെയര്‍ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍, അത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടകുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു. എന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് ആദ്യ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ സിനിമയിലെ വന്‍ താരനിറയാണ് അണിനിരന്നത്. മോഹന്‍ലാലിനെ കൂടാതെ മഞ്ജുവാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ, വിവേക് ഒബ്റോയി, ഫാസില്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തിയേറ്ററുകളില്‍ വന്‍ വിജയം നേടി ലൂസിഫര്‍ ജൈത്രയാത്ര തുടരുകയാണ്.
Comments