News Plus

ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ -

മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിൽ ഉൾപ്പെട്ട പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു....

കുമാരസ്വാമി സര്‍ക്കാര്‍ നിലംപൊത്തി; സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി -

കർണാടകയിലെ കോൺഗ്രസ്-ജെ ഡി എസ് സർക്കാർ താഴെവീണു. വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം എൽ എമാർ...

യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം -

യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർത്ത് സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരേ പോലീസ് ജലപീരങ്കിയും...

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു -

ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. 28 പോയന്റ് നേട്ടത്തോടെയാണ് സെൻസെക്സ് സൂചികയിൽ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി.

സര്‍ക്കാരിന് വിവരാവകാശ നിയമം ഒരു ശല്യം, ശ്രമിക്കുന്നത് നിയമത്തെ അട്ടിമറിക്കാന്‍- സോണിയാ ഗാന്ധി -

വിവരാവകാശ നിയമത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. കേന്ദ്രസർക്കാർ വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കാണുന്നതെന്നും അവർ...

സിപിഐ മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും; എം.എൽ.എയെ അടക്കം വളഞ്ഞിട്ട് തല്ലി -

വൈപ്പിൻ കോളേജിലെ സംഘർഷത്തിൽ ഞാറയ്ക്കൽ സി.ഐ.ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ. നടത്തിയ മാർച്ചിൽ അക്രമം. കൊച്ചി റേഞ്ച് ഡി. ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. നടത്തിയ മാർച്ചാണ് അക്രമാസക്തമായത്....

ചരിത്ര തീരുമാനവുമായി ജഗന്‍മോഹന്‍ റെഡ്ഡി; സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണം -

ആന്ധ്രപ്രദേശില്‍ വിപ്ലവകരമായ തീരുമാനവുമായി ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണമേര്‍പ്പെടുത്തി. സംസ്ഥാനത്തെ 75 ശതമാനം...

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല; സ്വയംവിമര്‍ശനവുമായി കോടിയേരി -

ശബരിമല വിഷയത്തിലെ ജനവികാരം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്ക് പല...

ഇന്ത്യക്ക് അഭിമാനം; ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിൽ -

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം...

വയനാട്ടില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ നിലയില്‍ -

പനമരം പരിയാരത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വൈദ്യുതാഘാതമേറ്റ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന കാട്ടാനയുടെ ജഡമാണ് കണ്ടെത്തിയത്. മാനന്തവാടി...

സ്കൂളിൽ നിന്ന് ഈട്ടിത്തടി മുറിച്ചുകടത്തിയ കേസ്: സിപിഎം പഞ്ചായത്തംഗം പൊലീസ് കസ്റ്റഡിയില്‍ -

കിളിമാനൂരിലെ ബഡ്സ് സ്കൂളിൽ നിന്ന് ഈട്ടിത്തടി മുറിച്ച് കടത്തിയ കേസിൽ ഒളിവിലായിരുന്ന സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഴയകുന്നുമ്മേല്‍ പഞ്ചായത്തംഗമായ കെ ഷിബുവാണ്...

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ച് കെ.എസ്.യു -

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ ക്യാമ്പസിൽ യൂണിറ്റ് രൂപീകരിച്ച് കെ.എസ്.യു. 18 വർഷത്തിന് ശേഷമാണ് കെ.എസ്.യു ഇവിടെ യൂണിറ്റ് രൂപീകരിക്കുന്നത്. ഇതുവരെ എസ്.എഫ്.ഐക്ക്...

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍ -

യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയുമായി ബിനോയ് കോടിയേരി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനിരിക്കവെയാണ് പുതിയ...

വിമതര്‍ ഹാജരാകണമെന്ന് സ്പീക്കറുടെ അന്ത്യശാസനം, ഹര്‍ജി നാളേക്ക് മാറ്റി സുപ്രീംകോടതി -

വിമത എംഎൽഎമാരോട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകാൻ കർണാടക സ്പീക്കർ കെ.ആർ.രമേശ് കുമാറിന്റെ അന്ത്യശാസനം. വിധാൻ സൗധയിൽ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടികൾ നടക്കുന്നതിനിടെയാണ്...

എസ്എഫ്ഐ വര്‍ഗ്ഗീയ സംഘടനകളേക്കാൾ ഭയാനകം: എഐഎസ്എഫ് -

എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് എഐഎസ്എഫിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് അതിരൂക്ഷമായ...

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മലയാളികളും -

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മലയാളികൾ ഉണ്ടെന്ന് സ്ഥിരീകരണം. കപ്പലിൽ മൂന്ന് മലയാളികള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എറണാകുളം കളമശ്ശേരി സ്വദേശിയായ ഡിജോ...

പൊലീസിന് കെ സുധാകരന്‍റെ താക്കീത് -

സംസ്ഥാന പൊലീസിന് താക്കീതുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി. യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെയും പരീക്ഷാ ക്രമക്കേടിന്‍റെയും പശ്ചാത്തലത്തിൽ പരിഹാരം ആവശ്യപ്പെട്ട്...

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ -

ബുധനാഴ്ച വരെ സംസ്ഥാന വ്യാപകമായി പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. കാസര്‍കോട് ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 20 സെന്‍റീമീറ്ററിലധികം...

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക് -

ആർ.എസ്.എസ്.നേതാവ് വത്സൻ തില്ലങ്കരി സഞ്ചരിച്ചിരുന്ന വാഹനം അപടത്തിൽപ്പെട്ടു. തലശ്ശേരി ആറാം മൈലിൽ പുലർച്ച അഞ്ചു മണിയോടെയാണ് അപകടം.പരിക്കേറ്റ വത്സൻ തില്ലങ്കേരിയേയും ഗൺമാനേയും തലശ്ശേരി...

ഐഎസിന് ഫണ്ട് സ്വരൂപിച്ചെന്ന് ആരോപണം; തമിഴ്‌നാട്ടിലെ 14 വീടുകളില്‍ റെയ്ഡ് -

ഐഎസ് ബന്ധത്തിന്റെ പേരിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കെത്തിച്ച 14 തമിഴ്നാട് സ്വദേശികളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയിൽ സെൽ...

കാണാതായ നാല് മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് തിരിച്ചെത്തി -

വിഴിഞ്ഞം തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാലു പേർ തിരിച്ചെത്തി. മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ തന്നെയാണ് ഇവർ തിരിച്ച് തീരത്തെത്തിയത്.യേശുദാസൻ, ആന്റണി, ലൂയിസ്, ബെന്നി...

പ്രിയങ്കയെ കാണാന്‍ മരിച്ചവരുടെ ബന്ധുക്കളെത്തി -

ഉത്തർപ്രദേശിലെ സോൻഭദ്രയിൽ പത്ത് പേരെ വെടിവെച്ചുകൊന്ന സംഭവം രാഷ്ട്രീയ ചർച്ചയായി മാറുന്നു. 24 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിൽ പ്രിയങ്ക ഗാന്ധിയുടെ ആവശ്യത്തിന് അധികൃതർ...

കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന്‍ മരിച്ചു -

കോഴിക്കോട്ടെ ചെറുവണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരന്‍ മരിച്ചു. അതുൽ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജുഡീഷ്യൽ കമ്മീഷന്റെ തെളിവെടുപ്പ് തുടരുന്നു -

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ഇന്ന് വീണ്ടും ഇടുക്കിയിലെത്തി തെളിവെടുക്കും. റിട്ടയേഡ് ജസ്റ്റിസ് നാരായണക്കുറുപ്പാണ് പീരുമേടെത്തി...

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; 'റെഡ്' അലർട്ട് 22 വരെ നീട്ടി -

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും...

'കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ കണ്ടേ മടങ്ങൂ'; നിലപാട് ആവർത്തിച്ച് പ്രിയങ്ക ഗാന്ധി -

ഉത്തർപ്രദേശിലെ മിര്‍സാപ്പൂരില്‍ പ്രിയങ്ക ഗാന്ധി നടത്തുന്ന ധ‍ർണ്ണ 22 മണിക്കൂർ പിന്നിട്ടു. സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍...

ഗരീബ് രഥ് ട്രെയിന്‍ നിര്‍ത്തലാക്കുന്നു -

പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകൾ നിർത്തലാക്കുന്നു. ഗരീബ് രഥ് ട്രെയിനുകളുടെ കോച്ചുകൾ നിർമിക്കുന്നത് നിർത്തിവെക്കാൻ റെയിൽവേ മന്ത്രാലയം...

കര്‍ണാടകയിൽ കോൺഗ്രസ് വിട്ടുവീഴ്ചക്കില്ലെന്ന് കെസി വേണുഗോപാൽ -

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. വിപ്പ് നൽകാനുള്ള അവകാശത്തിന് വേണ്ടിയാണ് കോൺഗ്രസ്...

പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 142 ആയി -

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. പ്രളയക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 142 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ബിഹാറിൽ...

കര്‍ണാടകയിൽ ഗവര്‍ണറെ തള്ളി സ്പീക്കര്‍ -

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും സുപ്രീം കോടതിയിലേക്ക്. ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീം കോടതിയെ...