News Plus

നെഞ്ചില്‍ അണുബാധ: നടന്‍ ശശി കപൂര്‍ ആശുപത്രിയില്‍ -

പ്രശസ്ത ബോളിവുഡ് നടന്‍ ശശി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ അദ്ദേഹത്തെ...

പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ യുവതിയുടെ പ്രസവരംഗം വാട്സ് ആപില്‍ -

പയ്യന്നൂര്‍: പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവരംഗം മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച് വാട്സ് ആപില്‍ പ്രചരിപ്പിച്ചത് വിവാദമായി. രണ്ടുമാസം മുമ്പ്...

വെള്ളാപ്പള്ളിയുടെ നിലപാട് തള്ളി ശിവഗിരി മഠം -

വര്‍ക്കല: മദ്യനയം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്‍െറ നിലപാടിനെ തള്ളി ശിവഗിരി മഠം. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ നിലപാട് ശ്രീനാരായണീയര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന്...

ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ദീപിക പള്ളിക്കല്‍ സെമിയില്‍ കടന്നു -

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ജോഷ്ന ചിന്നപ്പയെയാണ് ദീപിക തോല്‍പിച്ചത്....

മദ്യ രാജാക്കന്മാരുടെ പണമില്ലെങ്കില്‍ ശിവഗിരി മഠമില്ലെന്ന് വെളളാപ്പളളി -

ആലപ്പുഴ: മദ്യ രാജാക്കന്മാരുടെ പണമില്ലെങ്കില്‍ ശിവഗിരി മഠമില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. സംസ്ഥാനത്ത് മദ്യ നിരോധമല്ല മദ്യവര്‍ജനമാണ്...

എ.എ.പി നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് -

മുംബൈ: എ.എ.പി നേതാവ് മായങ്ക് ഗാന്ധിയുള്‍പ്പടെ ആറുപേര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. പാര്‍ട്ടിയിലെ 21 കാരിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. എ.എ.പി നേതാവ് തരുണ്‍...

നികുതി വര്‍ധന നടപ്പാക്കാന്‍ അറിയാമെന്ന് മുഖ്യമന്ത്രി -

നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കാമെങ്കില്‍ അത് നടപ്പാക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍...

ദിവാകരന്‍ പുറത്ത്‌ -

സി.ദിവാകരനെ സി.പി.ഐ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് ഒഴിവാക്കി. അതേസമയം ദിവാകരന്‍ ദേശീയ കൗണ്‍സിലില്‍ തുടരും. ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ അംഗീകാരം...

എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായ് പുറത്തായി -

 ഏഷ്യന്‍ ഗെയിംസ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായ് പുറത്തായി. ഫൈനലില്‍ അഞ്ചാം സ്ഥാനത്തെത്താനേ ജിത്തുവിനു കഴിഞ്ഞുള്ളു. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍...

പത്മനാഭസ്വാമി കൊട്ടാരം യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ -

യുനെസ്‌കോയുടെ പൈതൃക പട്ടികയുടെ പ്രാരംഭ ലിസ്റ്റില്‍ തിരുവനന്തപുരം പത്മനാഭസ്വാമി കൊട്ടാരം ഒന്നാം സ്ഥാനത്ത്. മന്ത്രി കെ.സി ജോസഫാണ് ഇക്കാര്യം അറിയിച്ചത്.  കൊട്ടാരവുമായി...

മദ്യനയത്തിന് പൂര്‍ണ പിന്തുണയെന്ന് ശിവഗിരി മഠം -

സര്‍ക്കാരിന്റെ മദ്യനയത്തിന് പൂര്‍ണ പിന്തുണയെന്ന് ശിവഗിരി മഠം. മദ്യനയത്തിലെ വെള്ളാപ്പള്ളിയുടെ എതിര്‍പ്പ് വ്യക്തിപരമാണെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു. വെള്ളാപ്പള്ളി നിലപാട്...

മദ്യനയം വിജയിപ്പിക്കാന്‍ ശ്രീനാരായണീയര്‍ പരിശ്രമിക്കണം: സുധീരന്‍ -

വര്‍ക്കല: സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം വിജയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കേണ്ടത് ശ്രീനാരായണീയരാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ശ്രീനാരായണ ഗുരു പറഞ്ഞ...

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങില്‍ ഇന്ത്യക്ക് ഒരു വെങ്കലം കൂടി -

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് വെങ്കലം. പത്ത് മീറ്റര്‍ എയര്‍പിസ്റ്റള്‍ ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. ജീത്തു റായ്, സമരേഷ് ജംഗ്, പ്രകാശ് നഞ്ചപ്പ എന്നിവരടങ്ങിയതാണ്...

മഹരാഷ്ട്ര സീറ്റ് വിഭജനം സംബന്ധിച്ച് പുതിയ ഫോര്‍മുലയുമായി ശിവസേന -

മുംബൈ: മഹരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പ്രശ്നപരിഹാരത്തിന് പുതിയ ഫോര്‍മുലയുമായി ശിവസേന...

നികുതി പിരിക്കാന്‍ വന്നാല്‍ തടയാന്‍ ജനങ്ങള്‍ക്കറിയാമെന്ന് പിണറായി -

തിരുവനന്തപുരം: അധികനികുതി പിരിക്കാന്‍ വന്നാല്‍ തടയാന്‍ ജനങ്ങള്‍ക്കറിയാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്ത് ചെയ്യുമെന്ന് നികുതി പിരിക്കാന്‍ വരുമ്പോള്‍...

മോദിയുടെ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്ന് ഉമ്മന്‍ചാണ്ടി -

കോഴിക്കോട്: ഇന്ത്യയിലെ മുസ് ലിംകളെകുറിച്ച് കോണ്‍ഗ്രസ് വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്ന് കെ. ബാബു -

തിരുവനന്തപുരം: ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി സ്വഭാവികമാണെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം...

നികുതി നിഷേധ സമരം:സിപിഎമ്മിന് പിള്ളയുടെ പിന്തുണ -

  സിപിഎമ്മിന്റെ നികുതി നിഷേധ സമരം നിയമവിരുദ്ധമല്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഗാന്ധിജി അടക്കമുള്ള നേതാക്കന്‍മാര്‍ സ്വീകരിച്ച സമരമാര്‍ഗമാണിത്....

ബാറുകളിലെ പരിശോധന തുടരേണ്ടെന്ന് ഹൈക്കോടതി -

സംസ്ഥാനത്തെ ബാറുകളിലെ നിലവാര പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി. അബ്കാരി നയം നിയമമാക്കിയ സാഹചര്യത്തില്‍ 412 ബാറുകളുടെ നിലവാര പരിശോധന അപ്രസക്തമാണെന്നും കോടതി...

നികുതിപിരിക്കാന്‍ വന്നാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന്‍ ഇ.പി . ജയരാജന്‍ -

വര്‍ധിപ്പിച്ച നികുതി പിരിക്കാന്‍ വന്നാല്‍ അനുഭവിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. പോലീസിന്റെ സഹായത്തോടെ നികുതി പിരിക്കാനെത്തിയാല്‍ ജനങ്ങളെ അണിനിരത്തി...

ഛത്തീസ്ഗഢിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം -

സപ്തംബര്‍ 13-ന് നടന്ന ഛത്തീസ്ഗഢിലെ ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. അന്താഗഢില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഭോജ്‌രാജ് നാഗ് 51,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...

മനോജ് വധം: സി.പി.എം പ്രതിക്കൂട്ടിലെന്ന് ചെന്നിത്തല -

കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയ ബന്ധം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും...

മാര്‍പാപ്പയ്ക്ക് ഐ.എസ്സിന്റെ വധഭീഷണി -

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വത്തിക്കാനിലെ സുരക്ഷ ശക്തമാക്കി. അടുത്തയാഴ്ച മാര്‍പാപ്പയുടെ...

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്ന് സുധീരന്‍ -

 സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മദ്യനയം ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇപ്പോഴത്തെ വിമര്‍ശം കാര്യങ്ങള്‍...

ക്രഷര്‍ യൂണിറ്റിലെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു -

എരുമപ്പെട്ടിയില്‍  ക്രഷര്‍ യൂണിറ്റിലെ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. മലയകം ക്രഷറിലെ ഡ്രൈവര്‍ പാലക്കാട് വടവന്നൂര്‍ കുരിയക്കാട്ടില്‍ ശ്രീനിയാണ് (45) മരിച്ചത്....

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം -

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് ആണ് ഇന്ത്യക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടിയത്. ഇഞ്ചിയോണ്‍ ഗെയിംസിലെ...

ഡാറ്റാ സെന്റര്‍: നന്ദകുമാറിന് എതിരെ തെളിവില്ലെന്ന് സി.ബി.ഐ -

ഡാറ്റാ സെന്റര്‍ കരാറില്‍ ക്രമക്കേടില്ലെന്നും ടെന്‍ഡര്‍ നടപടികള്‍ സുതാര്യമാണെന്നും സി.ബി.ഐ. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇതേക്കുറിച്ച് നല്‍കിയ കുറിപ്പില്‍...

വിമാനയാത്രയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയില്‍ -

 ലോകത്തില്‍ വിമാനയാത്രാച്ചെലവ് ഏറ്റവും കുറവ് ഇന്ത്യയിലെന്ന്് സര്‍വ്വേ. ജര്‍മനിയിലെ ബെര്‍ലിന്‍കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗോ. യൂറോ എന്ന കമ്പനി നടത്തിയ...

സ്ഥലം ലഭ്യമാക്കിയാല്‍ എയിംസ് അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി -

അനുയോജ്യമായ സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്തിന് എയിംസ് അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 200 ഏക്കര്‍ സ്ഥലവും റോഡ്, വൈദ്യുതി അടക്കമുള്ള...

മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ -

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘാംഗമാണെന്ന് കരുതുന്ന മാലൂര്‍ സ്വദേശി പ്രഭാകരനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം...