News Plus

ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമ‍ർശനം -

കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജ‍ഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടി ബി ജെ പി കേന്ദ്ര നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ നൽകിയ ഹർജി രൂക്ഷ വിമർശനങ്ങളോടെ ഹൈക്കോടതി തള്ളി. അനാവശ്യ...

ഇടുക്കിയില്‍ 70കാരനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു; -

മീന്‍ വ്യാപാരിയായ എഴുപതുകാരനെ ആള്‍ക്കൂട്ടം തെരുവിലിട്ട് മര്‍ദ്ദിച്ചു. സംഭവത്തില്‍ ഇടുക്കി മാങ്കുളം സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അടിമാലി...

ശബരിമല; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി -

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ ഈ കേസുമായി...

സംസ്ഥാനത്ത് കോംഗോ പനി; മലപ്പുറം സ്വദേശി ചികില്‍സയില്‍ -

സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാൾ ചികില്‍സയില്‍. വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളളത് . രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍...

രാജീവ് ഗാന്ധി വധത്തിൽ പങ്കില്ലെന്ന് എൽ ടി ടി ഇ; അന്വേഷണം വേണമെന്നും ആവശ്യം -

രാജീവ് ഗാന്ധി വധത്തിൽ പങ്കില്ലെന്ന പ്രസ്താവനയുമായി എൽ ടി ടി ഇ രംഗത്ത്. 1991 മേയ് മാസം 21 ാം തിയതിയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജീവ് ശ്രീപെരുംപുത്തൂരിൽ വച്ച് വധിക്കപ്പെടുന്നത്....

നാലാം ദിവസവും സഭ പിരിഞ്ഞു; യുഡിഎഫ്, എംഎല്‍എമാര്‍ സത്യാഗ്രഹത്തിന് -

നിയമസഭാ നടപടികൾ തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രകോപിതരായി സമരം പ്രഖ്യാപിച്ച് യുഡിഎഫ്. മൂന്ന് യുഡിഎഫ് എംഎൽഎമാർ സഭാ...

ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടന -

കവിത മോഷണ വിവാദത്തില്‍ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ.ആരും സംഘടനയ്ക്ക് അതീതരല്ല.അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും...

കെ സുരേന്ദ്രനെതിരെ 15 കേസുകള്‍; കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി -

കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി. സുരേന്ദ്രന്റെ പേരിൽ 15 കേസുകൾ നിലവിലുണ്ട്. ഇതിൽ 8 കേസുകൾ 2016ന് മുമ്പുള്ളതാണ്. മൂന്ന് കേസുകൾ അന്വേഷണഘട്ടത്തിലും...

ബി.ജെ.പി. രണ്ടാം ഘട്ട പ്രക്ഷോപത്തിന് -

ശബരിമല വിഷയത്തോടൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ജാമ്യം നല്‍കാത്ത കേസില്‍ക്കുടുക്കി ജയിലാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങളും ഉയര്‍ത്തി ശക്തമായ രണ്ടാം ഘട്ട...

ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാകുമെന്ന് ഷീല -

ഇന്നല്ലെങ്കില്‍ നാളെ ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാകുമെന്ന് നടി ഷീല. നാളെത്തന്നെ ശബരിമലയിലേക്ക് പോകണം എന്നല്ല താന്‍ പറഞ്ഞത്. ആദ്യകാലങ്ങളില്‍ കേരളത്തിലുണ്ടായിരുന്നത്...

വനിതാ മതില്‍ തീര്‍ക്കുന്നതിനെതിരെ ചെന്നിത്തല -

ശബരിമല യുവതീപ്രവേശന വിധിയുടെ മറവില്‍ നടക്കുന്ന രാഷ്ട്രീയ സമരങ്ങളെ പ്രതിരോധിക്കാന്‍ ജനുവരി ഒന്നിന് എല്‍ ഡി എഫ് സര്‍ക്കാര്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍...

ബിജെപിയുടെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള -

ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച്‌ ബിജെപിയുടെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിച്ചതായി താന്‍...

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമം -

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് ജി 20 ഉച്ചകോടിയില്‍ താല്‍കാലിക വിരാമം. അര്‍ജന്റീനയില്‍ ഡോണള്‍ഡ് ട്രംപ്-ഷി ജിന്‍ പിങ് കൂടിക്കാഴ്ച നടന്നു. ജി20 ഉച്ചകോടിക്കിടെ...

ശബരിമല ;സര്‍ക്കാറിനെതിരെ വീണ്ടും എന്‍എസ്‌എസ് -

ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ വീണ്ടും എന്‍എസ്‌എസ് രംഗത്ത്. വിഷയത്തില്‍ സര്‍ക്കാര്‍ സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിക്കുവാന്‍ ശ്രമിക്കുകയാണെന്നും ജാതീയ...

കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് സുധാകരന്‍ -

ശബരിമലയില്‍ അലഞ്ഞു നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ബ്രാഹ്മണാധിപത്യമാണ് ശബരിമലയില്‍ നടക്കുന്നത്....

ശബരിമലയിൽ ബിജെപിയുടെ ബി ഗോപാലകൃഷ്ണൻ അറെസ്റ്റിൽ -

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ...

ശബരിമല: ദേവസ്വം ബോര്‍ഡ് വരുമാനത്തില്‍ വന്‍ ഇടിവ് -

ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി രൂപയുടെ വന്‍ ഇടിവ്.  12 ദിവസം കൊണ്ട് വിറ്റത് 66 ലക്ഷം രൂപയുടെ അപ്പം മാത്രം. കഴിഞ്ഞ വര്‍ഷം ഇത് മൂന്ന് കോടി 41 ലക്ഷം ആയിരുന്നു.   ഈ...

ശബരിമല; സര്‍ക്കാറിന് എസ്എന്‍ഡിപി അടക്കമുള്ള സാമുദായിക സംഘടനകളുടെ പിന്തുണ -

ശബരിമല വിഷയത്തില്‍ സംഘപരിവാർ സംഘടനകളുടെ സമരത്തിന് ബദലുമായി സംസ്ഥാന സർക്കാർ രംഗത്ത്. തിരുവനന്തപുരത്ത് ചേർന്ന സാമൂഹ്യ സംഘടനകളുടെ യോഗം സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചതായി...

നടിയെ ആക്രമിച്ച കേസ്:ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു -

നടിയെ അക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍...

ബ്രൂവറി അഴിമതി: ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചു -

സംസ്ഥാന സർക്കാർ ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചു....

യു.എസ് മുൻ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയർ അന്തരിച്ചു -

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് (94) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ബുഷ് വര്‍ഷങ്ങളായി വീല്‍ചെയറിലായിരുന്നു. യു.എസിന്റെ 41 ാമത്തെ പ്രസിഡന്റാണ്...

പാചകവാതക വില കുറഞ്ഞു -

വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ സിലിണ്ടറിന് 6.52 രൂപ കുറച്ചു. ഇതുപ്രകാരം സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറിന് 500.90 രൂപയാകും ഡല്‍ഹിയിലെ വില. 507.42 രൂപയായിരുന്നു...

ശബരിമല ദര്‍ശനത്തിന് പമ്പയിലെത്തിയ യുവതികള്‍ പ്രതിഷേധത്തെത്തുടർന്ന് മലയിറങ്ങി -

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തീര്‍ത്ഥാടകര്‍ തടഞ്ഞു. കാനനപാതയിലേക്ക് കയറിതുടങ്ങിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തിരികെയിറക്കുകയായിരുന്നു. രണ്ട് പേരും...

നസിറുദ്ദീന്‍ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും -

യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുറ്റ്യാടി വേളം പുത്തലത്തെ നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അടക്കം രണ്ടും പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചു....

തന്നെ മണ്ഡലകാലം മുഴുവന്‍ ജയിലിലിടാന്‍ സര്‍ക്കാര്‍ ഗൂഢാലോചന-കെ.സുരേന്ദ്രന്‍ -

തന്നെ മണ്ഡലകാലം മുഴുവന്‍ ജയിലില്‍ ഇടാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നൂവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പിണറായി വിജയന്‍ തന്നോട് പകപോക്കുന്നു. എല്ലാ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് മുന്നേറ്റം -

തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേട്ടം. 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 21 സീറ്റുകള്‍ നേടി. യുഡിഎഫ് 12 ഇടങ്ങളില്‍...

ബന്ധം മെച്ചപ്പെടണമെങ്കിൽ പാകിസ്താന്‍ മതേതര രാജ്യമാകണം- ബിപിന്‍ റാവത്ത് -

ഒരു മതേതര രാജ്യമായി മാറിയാല്‍ മാത്രമേ പാകിസ്താന് ഇന്ത്യയുമായി നല്ലൊരു ബന്ധം ഉണ്ടാവൂ എന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യയുമായി സമാധനപരമായ ബന്ധം ഉണ്ടാക്കുന്നതിനും...

കവിത അയച്ചുതന്നത് ദീപാ നിശാന്ത് തന്നെ; എകെപിസിടിഎ മാസികയുടെ പ്രതികരണം -

ദീപ നിശാന്ത് തന്നെയാണ് വിവാദമായ കവിത അയച്ചുതന്നതെന്ന് കവിത പ്രസിദ്ധീകരിച്ച മാസികയുടെ ഔദ്യോഗിക പ്രതികരണം. എകെപിസിടിഎ മാസികയിലാണ് ദീപ നിശാന്തിന്റെ കവിത പ്രസിദ്ധീകരിച്ചത്....

കെ സുരേന്ദ്രന് ജാമ്യമില്ല; ജയിലിൽ തുടരും -

സന്നിധാനത്ത് തീർത്ഥാടകയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളിയത്....

സംസ്ഥാനത്ത് മാധ്യമനിയന്ത്രണം; മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ പ്രതികരണം തേടാൻ അനുമതി വേണം -

സെക്രട്ടറിയേറ്റിലും പൊതുസ്ഥലങ്ങളിലും മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവ് വിവാദമാകുന്നു. മുൻകൂട്ടി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും...