പൊതുജനത്തിന്റെ പണം എന്തിന് ചെലവഴിക്കണം? കപ്പൽ കമ്പനിയിൽ നിന്നും ഈടാക്കണം: ഹൈക്കോടതി

കൊച്ചി : കപ്പൽ അപകടത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സർക്കാരിന് കേസ് എടുക്കാം. ക്രിമിനൽ, സിവിൽ നടപടികൾ കപ്പൽ കമ്പനികൾക്കെതിരെ സ്വീകരിക്കാം. നടപടികളിൽ ഒരു പഴുതും ഉണ്ടാവരുത്. സർക്കാർ ചെലവാകുന്ന മുഴുവൻ തുകയും കപ്പൽ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കപ്പലപകടവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവേയാണ് ഹൈക്കോടതി നിർദ്ദേശം.

അപകടത്തിൽപ്പെട്ട കപ്പലുമായി ബന്ധപ്പെട്ട് സർക്കാർ ഇത് വരെ ചിലവാക്കിയ പണം എത്രയെന്ന് അറിയിക്കണം. പൊതുജനങ്ങളിൽനിന്നും സ്വീകരിച്ച നികുതി പണമാണ് ചിലവാക്കുന്നത്. ഏതൊക്കെ തരത്തിൽ നഷ്ടപരിഹാര തുക കമ്പനിയിൽ നിന്നും ക്ലെയിം ചെയ്യാമെന്ന് അറിയിക്കണം. മത്സ്യ നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം കമ്പനിയിൽ നിന്ന് ഈടാകാം എന്നും കോടതി നിർദ്ദേശിച്ചു. അന്താരാഷ്ട്ര കരാറുകളും ചട്ടങ്ങളും പരിശോധിക്കണം. എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്ന് സർക്കാരും അറിയിക്കണം. നിർദ്ദേശങ്ങൾ അടുത്ത സിറ്റിങിൽ നൽകാമെന്നും കോടതി വ്യക്തമാക്കി.

കൊച്ചിയിലെ അപകടത്തിൽ എണ്ണച്ചോർച്ചയാണ് പ്രശ്നമെന്നും കണ്ണൂർ അഴീക്കൽ കപ്പൽ അപകടത്തിൽ അപകടകരമായ കെമിക്കൽ മെറ്റീയലുകളുണ്ടായിരുന്നുവെന്നും എജി ഹൈകോടതിയെ അറിയിച്ചു. പരാതി കിട്ടിയാൽ മാത്രമേ സർക്കാരിന് കേസെടുക്കാൻ ആകൂവെന്നും എജി അറിയിച്ചു. ഇതോടെ അമിക്കസ് ക്യൂരിയെ നിയമിക്കാമെന്നും നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടാകരുതെന്നും ഹൈ കോടതി മറുപടി നൽകി.

Hot this week

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ...

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു

ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക്...

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല. രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍...

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍. ഇന്ത്യ അഭയം നല്‍കിയ ഇറാനിയന്‍...

Topics

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ...

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു

ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക്...

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല. രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍...

ഡോ. വന്ദന ദാസ് വധക്കേസിൽ ഈ മാസം 17ന് വിധിപറയും

ഡോ. വന്ദന ദാസ് വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. കൊല്ലം അഡിഷണൽ...

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; യുപി സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം...

ഓസ്കാർ ഇങ്ങെത്തി! അവതാരകയായി പ്രിയങ്ക ചോപ്രയും; എവിടെ, എപ്പോൾ കാണാം

2026ലെ 98ാമത് അക്കാദമി അവാർഡ് (ഓസ്കാർ) ചടങ്ങിനായി ഒരുങ്ങുകയാണ് ഹോളിവുഡ്. ലോസ്...
spot_img

Related Articles

Popular Categories

spot_img