രാജ്യത്തെ നടുക്കി അഹമ്മദാബാദ് ആകാശ ദുരന്തം

ഗു​ജ​റാ​ത്തി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കം ത​ക​ർ​ന്നു​വീ​ണ എ​യ​ർ ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നി​ന്നും ആ​രും ര​ക്ഷ​പെ​ട്ടി​ല്ല. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രു​ൾ​പ്പ​ടെ 242 പേ​രും മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. ഗു​ജ​റാ​ത്ത് പോ​ലീ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 169 ഇ​ന്ത്യ​ക്കാ​രും 53 യു​കെ പൗ​ര​ന്മാ​രും ഒ​രു ക​നേ​ഡി​യ​ന്‍ പൗ​ര​നും ഏ​ഴ് പോ​ര്‍​ച്ചു​ഗീ​സു​കാ​രും യാ​ത്ര​ക്കാ​രി​ലു​ള്‍​പ്പെ​ടു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഗു​ജ​റാ​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യും മ​രി​ച്ചു. രണ്ട് നവജാതശിശുക്കൾ ഉൾപ്പടെ 13 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. കൂ​ടാ​തെ, വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളും മ​രി​ച്ചു. 50 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും ഉ​ൾ​പ്പെ​ടു​ന്നു. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല പു​ല്ലാ​ട് സ്വ​ദേ​ശി​നി ര​ഞ്ജി​ത ഗോ​പ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. ഇവരുടെ മരണം സംബന്ധിച്ച അറിയിപ്പ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ഇ​ന്ന് ഉ​ച്ച​ക്ക് 1.38-നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ഹ​മ്മ​ദാ​ബാ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ 23-ാം ന​മ്പ​ര്‍ റ​ണ്‍​വേ​യി​ല്‍ നി​ന്ന് എ​ഐ 171 ബോ​യിം​ഗ് 787 ഡ്രീ​ലൈം​ന​ര്‍ വി​മാ​നം ല​ണ്ട​നി​ലേ​ക്ക് പ​റ​ന്നു​യ​ര്‍​ന്നു. 625 അ​ടി ഉ​യ​ര​ത്തി​ലെ​ത്തി​യ വി​മാ​ന​ത്തി​ല്‍ നി​ന്ന് എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രേോ​ളി​ലേ​ക്ക് അ​പാ​യ സ​ന്ദേ​ശം ല​ഭി​ച്ചു. വി​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സി​ഗ്ന​ല്‍ ല​ഭി​ച്ചി​ല്ല. പി​ന്നാ​ലെ ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള ബി​ജെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്.

Hot this week

സൗത്ത് സിറിയയിലെ സംഘർഷത്തിൽ മരണം ആയിരം കടന്നെന്ന് റിപ്പോർട്ട്

ഗോത്ര സംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ പേർ...

ദക്ഷിണ കൊറിയയിൽ പേമാരി; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14 മരണം

ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി തുടരുന്ന പേമാരിയിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി...

ആര്‍എസ്എസിനെ പോലെയാണ് സിപിഐഎം എന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ത്യ മുന്നണിയില്‍ ഭിന്നത

സിപിഐഎമ്മിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണിയില്‍ ഭിന്നത. ശനിയാഴ്ച ചേര്‍ന്ന...

8000 സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല; സംസ്ഥാനത്ത് ജൂലായ് 22 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് ജൂലായ് 22 മുതൽ അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക്....

ഉത്തരവ് പുറപ്പെടുവിക്കാന്‍ എഐ ടൂള്‍ വല്ലാതെ ഉപയോഗിക്കേണ്ട; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ടൂളുകളുടെ സഹായത്തോടെ കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് നിയന്ത്രണം...

Topics

സൗത്ത് സിറിയയിലെ സംഘർഷത്തിൽ മരണം ആയിരം കടന്നെന്ന് റിപ്പോർട്ട്

ഗോത്ര സംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ പേർ...

ദക്ഷിണ കൊറിയയിൽ പേമാരി; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14 മരണം

ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി തുടരുന്ന പേമാരിയിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി...

ആര്‍എസ്എസിനെ പോലെയാണ് സിപിഐഎം എന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ത്യ മുന്നണിയില്‍ ഭിന്നത

സിപിഐഎമ്മിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണിയില്‍ ഭിന്നത. ശനിയാഴ്ച ചേര്‍ന്ന...

ഉത്തരവ് പുറപ്പെടുവിക്കാന്‍ എഐ ടൂള്‍ വല്ലാതെ ഉപയോഗിക്കേണ്ട; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ടൂളുകളുടെ സഹായത്തോടെ കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് നിയന്ത്രണം...

ദേശീയ ശുചിത്വ സര്‍വേയില്‍ കൊച്ചി കോര്‍പറേഷന് നേട്ടം; ദേശീയ തലത്തില്‍ 50-ാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും

ദേശീയ ശുചിത്വ സര്‍വേയില്‍ കൊച്ചി കോര്‍പറേഷന് നേട്ടം. സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേയില്‍...

അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ

അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ...

‘രാജ്യത്ത് നർകോട്ടിക് ടെററിസമുണ്ട്, വിദേശത്ത് നിന്ന് സിന്തറ്റിക് ലഹരി ഒഴുകുന്നു’; ഡിജിപി റവാഡ ചന്ദ്രശേഖർ

രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.ഇന്ത്യയിലേക്ക് വൻതോതിൽ...
spot_img

Related Articles

Popular Categories

spot_img