അഹമ്മദാബാദ് വിമാനാപകടം: ദുരന്ത ഭൂമിയിലും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ  ആശുപത്രിയിലെത്തിയും അദ്ദേഹം സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്നു വീണത്. അപകടത്തിൽ 265 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു. 

വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരുടെ ജീവനും നഷ്ടമായി. 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. 

ഒരാൾ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത് – 11A-യിൽ ഇരുന്നിരുന്ന യാത്രക്കാരനായ വിശ്വാസ്കുമാർ രമേശ്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വിമാനം മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ ബ്ലോക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 1.25 ലക്ഷം ലിറ്ററിലധികം ജെറ്റ് ഇന്ധനം പൊട്ടിത്തെറിച്ചതിനാൽ അപകടസ്ഥലത്ത് താപനില 1,000 ഡിഗ്രി സെൽഷ്യസ് എത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു. 

Hot this week

‘കളിക്കാനെത്തി പ്രാക്ടീസും തുടങ്ങിയപ്പോഴാണോ ഇല്ലെന്ന് പറയുന്നത്’ ! ഇന്ത്യയുടെ പിന്മാറ്റത്തെ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജൻഡ്സ് രണ്ടാം സീസണില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം അവസാന...

അതുല്യയുടെ മരണം: അന്വേഷിക്കാന്‍ എട്ടംഗ സംഘം; ആവശ്യമെങ്കില്‍ ഭർത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ്

തെക്കുംഭാഗം സ്വദേശി അതുല്യയുടെ ദുരൂഹ മരണം അന്വേഷിക്കാൻ എട്ടംഗ സംഘത്തെ രൂപീകരിച്ചു....

പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; ‘പഹൽഗാം ഭീകരാക്രമണം’ ചർച്ചയാകും

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും...

സൗത്ത് സിറിയയിലെ സംഘർഷത്തിൽ മരണം ആയിരം കടന്നെന്ന് റിപ്പോർട്ട്

ഗോത്ര സംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ പേർ...

ദക്ഷിണ കൊറിയയിൽ പേമാരി; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14 മരണം

ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി തുടരുന്ന പേമാരിയിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി...

Topics

ആര്‍എസ്എസിനെ പോലെയാണ് സിപിഐഎം എന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ത്യ മുന്നണിയില്‍ ഭിന്നത

സിപിഐഎമ്മിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണിയില്‍ ഭിന്നത. ശനിയാഴ്ച ചേര്‍ന്ന...

ഉത്തരവ് പുറപ്പെടുവിക്കാന്‍ എഐ ടൂള്‍ വല്ലാതെ ഉപയോഗിക്കേണ്ട; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ടൂളുകളുടെ സഹായത്തോടെ കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് നിയന്ത്രണം...
spot_img

Related Articles

Popular Categories

spot_img