ഒടുവിൽ നിര്‍ഭാഗ്യമായി മാറി;1206 നെ ഭാഗ്യനമ്പര്‍ എന്ന് വിശ്വസിച്ച് വിജയ് രൂപാണി

ജയ് രൂപാണിയുടെ പേരിലുള്ള കാറിന്റെയും സ്കൂട്ടറിന്റെയും നമ്പർ 1206 ആണ്.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിക്കും (69) ജീവൻ‌ നഷ്ടമായിരുന്നു. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു അദ്ദേഹം. ഗുജറാത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട മറ്റൊരു യാദൃച്ഛികതയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

അദ്ദേഹത്തിന്റ വാഹനങ്ങളുടെ രജിസ്ട്രേഷൻ‌ നമ്പറുമായി ബന്ധപ്പെട്ടതാണിത്. വിജയ് രൂപാണിയുടെ പേരിലുള്ള കാറിന്റെയും സ്കൂട്ടറിന്റെയും നമ്പർ 1206 ആണ്. കാറിന്റെത് GJ03 HK 1206 , സ്കൂട്ടറിന്റേത് GJ03 DE 1206. അപകടത്തിൽ രൂപാണിയുടെ ജീവൻ നഷ്ടമായ ദിവസവും 1206 ആണ്. ഈ ഭാഗ്യ അക്കങ്ങള്‍ ഒന്നിച്ച തിയ്യതിയില്‍ ജീവന്‍ നഷ്ടപ്പെടാനുള്ള നിര്‍ഭാഗ്യമാണ് അദ്ദേഹത്തിനുണ്ടായത്. വിമാനത്തിലെ രൂപാണിയുടെ സീറ്റ് 12 എന്ന നമ്പറായിരുന്നു. 

1956 ഓഗസ്റ്റ് 2നാണ് വിജയ് രൂപാണി ജനിച്ചത്. കോളേജ് പഠനകാലത്ത് എബിവിപിയുടെ സജീവ അംഗമായിരുന്നു. പിന്നീട് ആർഎസ്എസിൽ ചേരുകയും 1971ൽ ജനസംഘത്തിൽ അംഗമാകുകയും ചെയ്തു. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. 2014-ൽ ആനന്ദിബെൻ പട്ടേലിന്റെ മന്ത്രിസഭയിൽ ജലം, ഗതാഗതം, തൊഴിൽ, എന്നീ വകുപ്പുകളുടെ മന്ത്രിയായി. ശേഷം ഗുജറാത്ത് ബിജെപിയുടെ പ്രസിഡന്റായി. 2016 ഓഗസ്റ്റ് 7 ന് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.   2021 സെപ്റ്റംബർ 11ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു.

Hot this week

‘ജന നായക’ന് അപ്രതീക്ഷിത തിരിച്ചടി; റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് റദ്ദാക്കി

സെൻസർ സർട്ടിഫിക്കേഷൻ പ്രശ്നങ്ങൾ കാരണം റിലീസ് പ്രതിസന്ധിയിലായ വിജയ്‌ ചിത്രം 'ജന...

ടി20 ലോകകപ്പ് കിരീടനേട്ടത്തിൻ്റെ ക്രെഡിറ്റ് ഇതിഹാസങ്ങൾക്ക് സമർപ്പിച്ച് കോച്ച് ഗംഭീർ; ക്യാപ്റ്റൻ സൂര്യക്കും പ്രത്യേക അഭിനന്ദനം

 ടി20 ലോകകപ്പിലെ ചരിത്രനേട്ടത്തിന് പിന്നാലെ കിരീടനേട്ടം മുൻ താരങ്ങളായ രാഹുൽ ദ്രാവിഡിനും...

പ്രമുഖ ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. പട്ടം എസ്‌യുടി ആശുപത്രിയിൽ...

‘ടിക്കി ടാക്ക’യിൽ സർപ്രൈസ് ക്യാമിയോ ഉണ്ടോ? അപ്ഡേറ്റുമായി ആസിഫ് അലി

 സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രോഹിത് വി.എസ് ഒരുക്കുന്ന ആക്ഷൻ...

Topics

ഗൾഫിൽ പടങ്ങളിറങ്ങുമോ? മലയാള സിനിമാ റിലീസുകൾ പ്രതിസന്ധിയിൽ

മാർച്ച് പകുതി മുതൽ മെയ് വരെ മലയാളി സിനിമാപ്രേമികൾക്ക് ചാകരക്കാലമാണ്. 'പ്രതിഛായ',...

പിന്നെങ്ങനെ മുടി വളരും? ഇങ്ങനെ കുളിച്ചിട്ടും ഷാംപൂ ഉയോഗിച്ചിട്ടും കാര്യമില്ല!

മുടിയുടെ കാര്യത്തിൽ പരാതിക്കാരാണ് കൂടുതലും. പ്രത്യേകിച്ചും പ്രായം 30 കടന്നാൽ പിന്നെ...

ഡാലസിൽ മലയാളം ലൈബ്രറി വിപുലീകരിച്ചു ; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ്  മലയാളം ലൈബ്രറി വായനക്കാർക്കായി...
spot_img

Related Articles

Popular Categories

spot_img