ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ അമ്മ സീമ ഗംഭീറിന് ഹൃദയാഘാതം. വിവരം ലഭിച്ചയുടൻ ഗംഭീർ ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. ജൂൺ 11 നാണ് ഈ സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജൂൺ 20 മുതൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര നടക്കാനിരിക്കെയാണ് താരം ഇന്ത്യയിലെത്തിയത്. ജൂൺ 17 ന് ഗംഭീർ താരം തിരികെ പോകുമെന്നാണ് വിവരം.
