ബിടെക്കുകാര്‍ക്ക് കെ-ഫോണില്‍ അവസരം;ശമ്പളത്തോടൊപ്പം ഇൻസെന്റീവും

കെ ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് ലിമിറ്റഡ്) ജില്ലാ ടെലികോം എക്‌സിക്യൂട്ടീവ് ജോലി ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജില്ലാ ടെലികോം എക്‌സിക്യൂട്ടീവ് തസ്തികകളില്‍ 15 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ നിയമനങ്ങളും കേരളത്തില്‍ തന്നെയായിരിക്കും.

ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. എന്നാല്‍ പ്രകടനത്തെ അടിസ്ഥാനമാക്കി മൂന്ന് വര്‍ഷം വരെ നിയമനം നീട്ടി നല്‍കാവുന്നതാണ്. ജൂണ്‍ 23 വരെ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30000 രൂപ ശമ്പളവും എസ്എല്‍എ ലിങ്ക്ഡ് ഇന്‍സെന്റീവ് ആയി 10000 രൂപയും പ്രതിമാസം ലഭിക്കും.

കുറഞ്ഞത് 60% മാര്‍ക്കോടെ ഇസിഇ / ഇഇഇ / ഇഐഎ എന്നിവയില്‍ ബിഇ/ ബി ടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യൂട്ടിലിറ്റി/ടെലികോം ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിലും പരിപാലനത്തിലും കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍സ് സെന്റര്‍/എന്റര്‍പ്രൈസ് ബിസിനസിലെ പരിചയം അഭികാമ്യം. കെ ഫോണ്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല.ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ.

അപേക്ഷിക്കേണ്ട വിധം

www.kfon.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. ”റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു” എന്നതില്‍ ജില്ലാ ടെലികോം എക്‌സിക്യൂട്ടീവ് ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. പൂര്‍ണ്ണമായ നോട്ടിഫിക്കേഷന്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക. നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ വിശദമായി പരിശോധിക്കുക.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img