അഹമ്മദാബാദിൽ 265 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. അപകടത്തിൽപ്പെട്ട വിമാനത്തിലെ കോപൈലറ്റ് തന്റെ ബന്ധുവാണെന്ന് നടൻ വിക്രാന്ത് മാസി. വ്യാഴാഴ്ച നടന്ന അപകടത്തിൽ തന്റെ കസിൻ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറും ഉൾപ്പെട്ടിരുന്നുവെന്ന് വിക്രാന്ത് മാസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വിമാന ദുരന്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ താരം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
ദാരുണമായ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് എന്റെ ഹൃദയം തകരുന്നു, എന്റെ അമ്മാവന്‍ ക്ലിഫോര്‍ഡ് കുന്ദറിന് ആ വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ മകന്‍ ക്ലൈവ് കുന്ദറിനെ നഷ്ടപ്പെട്ടു എന്നറിഞ്ഞത് കൂടുതല്‍ വേദനാജനകമാണെന്നും നടൻ കുറിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്നു വീണത്.

                                    

