രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബ ചിത്രവും, പുഷ്പാർച്ചനയും നടത്താൻ നിർദേശം നൽകി ഗവർണർ

കേരളം: ഭാരതാംബയെ വിടാതെ ഗവർണർ രാജേന്ദ്ര അർലേക്കർ. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം. ഇന്ന് പശ്ചിമബംഗാൾ രൂപീകരണ ദിനാഘോഷത്തിലും 21ന് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിലും ചിത്രം ഉപയോഗിക്കും. രാവിലെ വിളക്ക് കൊളുത്താനും പരിപാടിക്ക് മുൻപ് പുഷ്പാർച്ചന നടത്താനുമാണ് നിർദേശം.

ഭാരതാംബ ചിത്ര വിവാദത്തിൽ രാജ്ഭവനെതിരെ നിലപാട് കടുപ്പിക്കാനാണ് സർക്കാർ തീരുമാനം.രാജ്ഭവനിൽ സംഘടിപ്പിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ നിന്നും മന്ത്രി വി.ശിവൻകുട്ടി ഇറങ്ങി വന്നതിനെതിരെ രൂക്ഷ വിമർശനമാണ് രാജ്ഭവന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഔദ്യോഗിക പരിപാടികളിൽ ആർ.എസ്.എസിന്റെ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക അംഗീകരിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ.ഗവർണർ ഭരണഘടനാ വിരുദ്ധമായ നിലപാട് എടുക്കുന്നുവെന്നാണ് മന്ത്രിമാരുടെ പ്രതികരണം.

ഔദ്യോഗിക പരിപാടികളിൽ നിന്നും വിവാദ ചിത്രം ഒഴിവാക്കുമെന്ന
രാജ്ഭവന്റെ ഉറപ്പ് പാലിക്കപ്പെട്ടിലെന്നും സർക്കാരിന് വിമർശനമുണ്ട്. മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രോട്ടോക്കോൾ ലംഘനത്തിൽ തുടർ നീക്കങ്ങൾ തത്കാലം വേണ്ടെന്നാണ് രാജ്ഭവന്റെ തീരുമാനം.

Hot this week

ഓപ്പറേഷന്‍ സിന്ദൂറാണ് ഈ ഇന്ത്യൻ ഡ്രോൺ സ്റ്റാർട്ടപ്പിന്റെ മേല്‍വിലാസം; റെക്കോർഡ് ഫണ്ടിങ് നേടി നോയിഡാ കമ്പനി!

ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക് സ്പോണ്‍സേഡ് ഭീകരവാദത്തിന് മാത്രമല്ല മറുപടി നല്‍കിയത്....

സെക്രട്ടേറിയറ്റിൽ ജോലി വാഗ്ധാനം ചെയ്‌തു 25 ലക്ഷം രൂപ തട്ടി; രണ്ട് പേർ അറസ്റ്റിൽ

സെക്രട്ടറിയേറ്റിൽ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ്. തിരുവനന്തപുരത്ത് രണ്ട് പേരെ ഫോർട്ട്...

കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചു!

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി...

‘സ്വാതന്ത്ര്യപ്രിയരേ നന്ദി, ജയ് ഇറാൻ – ജയ് ഹിന്ദ് ‘: ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍

ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. ഇസ്രയേലുമായുള്ള...

‘സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു ജനപ്രതിനിധി എന്ന നിലയിൽ ഏതറ്റം വരെയും പോകും’:ആര്യാടൻ ഷൗക്കത്ത്

ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ...

Topics

‘എല്‍ഡിഎഫിന്റെ ഭാഗമായ പാര്‍ട്ടികളെ ഉള്‍പ്പടെ മുന്നണിയിലെത്തിക്കും’; അടൂര്‍ പ്രകാശ്

എല്‍ഡിഎഫിന്റെ ഭാഗമായ പാര്‍ട്ടികളെ ഉള്‍പ്പടെ മുന്നണിയിലെത്തിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്....

മുഖ്യമന്ത്രി നല്‍കിയ കത്തിന് ഗവര്‍ണറുടെ മറുപടി: ‘ഭരണഘടനയുടെ തലവനെ മന്ത്രി അപമാനിച്ചു’

ഭാരതാംബ ചിത്ര വിവാദത്തില്‍ പോരിനുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭരണഘടനാ ലംഘനമെന്ന്...

ഇന്ത്യയുമായി ‘വലിയ ഒരു വ്യാപാര കരാർ’ ഉടൻ ഉണ്ടാകും; ഡോണൾഡ് ട്രംപ്

ഇന്ത്യയുമായി ‘വലിയ ഒരു വ്യാപാര കരാർ’ ഉടൻ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ്...
spot_img

Related Articles

Popular Categories

spot_img