ബിജെപിയുടെ ക്രൈസ്തവ വോട്ട് തന്ത്രം നിലമ്പൂരിൽ പാളി; കാര്യമായ മുന്നേറ്റം ഉണ്ടായില്ല

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ആകാതെ ബിജെപി. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരുന്നൂറിന് അടുത്ത് വോട്ട് മാത്രമാണ് കൂടിയത്. മലയോര മേഖലയിലെ ക്രൈസ്ത വോട്ടുകൾ അടക്കം ലക്ഷ്യമിട്ട് സ്ഥാനാർത്ഥിയെ നിർത്തിയ ബിജെപിയെ ക്രൈസ്തവ സ്വാധീന മേഖലകൾ പിന്തുണ കാണിച്ചില്ലെന്നന്നതും ശ്രദ്ധേയമാണ്.

2016 ൽ എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 12,284 വോട്ടുകളാണ്, 2021ൽ എത്തിയപ്പോൾ 3600 വോട്ടുകൾ കുറഞ്ഞ് 8595 ആയി. ആ വോട്ടിംഗ് നിലയിൽ നിന്ന് താഴെക്ക് പോയില്ല എന്നത് തന്നെയാണ് ബിജെപിയുടെ വലിയ ആശ്വാസം. 8000 അടിസ്ഥാന വോട്ടുകളാണ് ബിജെപിക്ക് മണ്ഡലത്തിൽ ഉള്ളത്. ആ അടിസ്ഥാന വോട്ടുകളിൽ എത്താൻ പോലും വിയർത്തു. പ്രത്യേകിച്ച് ക്രൈസ്തവ വോട്ടുകളെ ലക്ഷ്യമിട്ട് ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപി പിന്തുടരുന്ന പൊളിറ്റിക്കൽ സ്ട്രാറ്റജി നിലമ്പൂരിന്റെ മണ്ണിൽ പാളി. മലങ്കര സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ആ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് മാർത്തോമ സഭാംഗമായ മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്. പരമ്പരാഗത ഹിന്ദു വോട്ടുകളോടൊപ്പം ക്രൈസ്ത വോട്ടുകളും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആ കണക്കുകൂട്ടൽ പാളി. മലങ്കര സഭയ്ക്ക് സ്വാധീനമുള്ള ചുങ്കത്തറ പഞ്ചായത്തിലടക്കം 2021ൽ ലഭിച്ച അത്ര വോട്ടുകൾ കിട്ടാത്തത് ഇതിനുദാഹരണമാണ്.

പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ഹിന്ദു ദളിത് വോട്ടുകൾ കാര്യമായ ശിഥിലമായില്ല. അടിസ്ഥാന വോട്ടുകൾ ഏതു തരംഗത്തിലും സുരക്ഷിതമാണെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. വരും നിയമസഭാ തിരഞ്ഞെടുപ്പിൽ തെല്ലാശ്വാസമല്ല ഇത് നൽകുന്നത്. പക്ഷേ വോട്ട് ഉയർത്താൻ നിലവിലുള്ള സ്ട്രടെജികൾ പോരായെന്നതും വ്യക്തമാണ്. ക്രൈസ്തവ വോട്ട് ധ്രുവീകരണം ആയാസകരമാണെന്നും ബിജെപി നേതൃത്വത്തിന് ബോധ്യപ്പെട്ടു. സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം പാളിച്ചാ പറ്റിയോയെന്ന് വരും ദിവസങ്ങളിൽ പരിശോധിക്കപ്പെടും. പ്രത്യേകിച്ച് തുടക്കത്തിൽ ബി ജെ പി മത്സരിച്ചേകില്ലായെന്ന അഭ്യൂഹങ്ങൾ അടക്കം പരന്നത് തിരിച്ചടിയായോ എന്ന സംശയവും നേതൃത്വത്തിനുണ്ട്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img