പാതിവിലത്തട്ടിപ്പ്: ആനന്ദകുമാറിന് രണ്ട് കേസുകളില്‍ ഉപാധികളോടെ ജാമ്യം

പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതി സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എന്‍. ആനന്ദ് കുമാറിന് രണ്ട് കേസുകളില്‍ കൂടി ജാമ്യം. കെ.എന്‍. ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്. 70 വയസായി എന്നതും രോഗിയെന്ന പരിഗണനയിലുമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.

കരീലക്കുളങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത, ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളിലാണ് ജാമ്യം. സര്‍ദാര്‍ പട്ടേല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി പകുതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വിശ്വസിപ്പിച്ച് അറുപതിനായിരം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ജാമ്യം നൽകിയത്.പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം നൽകി 122 പേരിൽ നിന്ന് 60000 വീതവും 52 പേരിൽ നിന്ന് 30000 വീതവും 127 പേരിൽ നിന്ന് തയ്യൽ മെഷീൻ നൽകാനെന്ന് പറഞ്ഞ് 11.31 ലക്ഷവും തട്ടിയെടുത്തെന്ന കേസിലാണ് എൻജിഒ കോൺഫെഡറേഷൻ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ ആനന്ദകുമാർ അറസ്റ്റിലായിരുന്നത്.

തട്ടിപ്പില്‍ ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രധാന പ്രതിയായ കെഎന്‍ ആനന്ദ കുമാര്‍ നിലവില്‍ റിമാന്‍ഡിലാണ്. രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചുവെങ്കിലും മറ്റ് കേസുകളില്‍ കൂടി ജാമ്യം നേടാതെ കെഎന്‍ ആനന്ദ് കുമാറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15നാണ് പാതിവില ഓഫര്‍ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാനായ കെ.എന്‍. ആനന്ദകുമാര്‍ ആജീവനാന്ത ചെയര്‍മാനായ ട്രസ്റ്റില്‍ 5 അംഗങ്ങള്‍ ആണുണ്ടായിരുന്നത്. പ്രതി അനന്തു കൃഷ്ണന്‍, ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Hot this week

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും, പാറ്റകൾ ഒരിക്കലും മരിക്കില്ല’; കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി

കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. കോക്രോച്ച് ജനത...

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...
spot_img

Related Articles

Popular Categories

spot_img