മത്സരിക്കേണ്ടത് നിലപാടുകൾ തമ്മിൽ; പി വി അൻവറിന്റെ വിമർശനങ്ങൾക്ക് മറുപടിയില്ല:ആര്യാടൻ ഷൗക്കത്ത്

ജനങ്ങൾ നൽകിയ വിജയമാണ് നിലമ്പൂരിലേതെന്ന് നിയുക്ത എം എൽ എ ആര്യാടൻ ഷൗക്കത്ത്. മത്സരിക്കേണ്ടത് നിലപാടുകൾ തമ്മിലാണ് നിലമ്പൂർ സീറ്റ് തിരിച്ചുപിടിച്ചപ്പോൾ കാണാൻ പിതാവില്ലാതെ പോയതിൽ വിഷമം ഉണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ.

പരമാവധി ആളുകളുമായി സൗഹൃദം നിലനിർത്തി മുന്നോട്ട് പോകുക. അതാണ് തന്റെ നിലപാട്. താനും പി വി അൻവറും തമ്മിലുള്ള വ്യക്തിവിരോധം കൊണ്ടല്ല മത്സരമുണ്ടായത്, അതുകൊണ്ടു തന്നെ വഴക്കടിക്കേണ്ട കാര്യവും ഇല്ല. പി വി അൻവർ തനിക്കെതിരെ കഴിഞ്ഞ കുറെ കാലമായി വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നുണ്ട് . എന്നാൽ അതിനൊരു മറുപടിയും നൽകിയിട്ടില്ല. അതാണ് എൻറെ നിലപാട്. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായും നല്ല സൗഹൃദം ഉണ്ടാകണം അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

പി വി അൻവറുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് യുഡിഎഫാണ്. ഒരു നാടിന്റെ ജനപ്രതിനിധിയായി നിന്നൊരാളെന്ന നിലയിൽ അദ്ദേഹത്തിന് നിലമ്പൂരിൽ ബന്ധങ്ങളുണ്ടാകും. അതിനനുസരിച്ച വോട്ടുകൾ അദ്ദേഹത്തിന് കിട്ടുമെന്ന കാര്യത്തിൽ പാർട്ടിക്ക് യാതൊരു വിധത്തിലുള്ള സംശയവും ഉണ്ടായിട്ടില്ല. വ്യക്തിപരമായി താനും അത് തള്ളിക്കളഞ്ഞിട്ടില്ല.നിലമ്പൂരിൽ ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് ഇതിനുമുമ്പും ലഭിച്ചിട്ടുണ്ട്. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിച്ചപ്പോൾ വോട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ തവണ ജമാഅത്ത് ഇസ്ലാമിയുടെ ഇടതുപക്ഷവും സ്വീകരിച്ചിട്ടുണ്ടെന്ന് അവർ തന്നെ സമ്മതിച്ചിട്ടുണ്ട്. നിലമ്പൂരിന്റെത് മതേതര പൈതൃകമാണ് അദ്ദേഹം പറഞ്ഞു.

സ്വരാജുമായി ഏറെ കാലത്തെ വളരെ നല്ല സൗഹൃദമാണ് ഉള്ളത്. മതേതരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിലൂടെയും നേരിട്ടും ഞങ്ങൾ സംസാരിക്കാറുണ്ട് ചർച്ചചെയ്യാറുണ്ട്. എൽഡിഎഫിന്റെ ഏറ്റവും മികച്ച സ്ഥാനാർഥിയാണ് എം സ്വരാജ്. എൻറെ സിനിമകൾ എൻറെ രാഷ്ട്രീയമാണ്. തന്റെ സിനിമകളിലൂടെ സമൂഹത്തിന്റെ പ്രശ്നങ്ങളെയാണ് പറഞ്ഞത്. എൻറെ അറിവും അനുഭവങ്ങളും രാഷ്ട്രീയവുമാണ് എൻ്റെ സിനിമകൾ. രാഷ്ട്രീയ രംഗത്ത് സജീവമാകുമ്പോൾ തന്നെ സിനിമകൈവിടാൻ തീരുമാനിച്ചിട്ടില്ലെന്നും ഒരു എഴുത്തിൻറെ പണിപ്പുരയിലാണ് ഇപ്പോഴെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.

Hot this week

കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്: തോമസ് ചെള്ളേത്ത് ജനവിധി തേടുന്നു; വികസന സ്വപ്നങ്ങളുമായി മലയാളി സ്ഥാനാർത്ഥി

അമേരിക്കയിലെ കാരൾട്ടൺ സിറ്റി കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ മലയാളി പൊതുപ്രവർത്തകൻ...

ഫോർട്ട് ബെൻഡ് കൗണ്ടി ആക്ടിംഗ് ജഡ്ജിയായി ഡാനിയൽ വോങ് സത്യപ്രതിജ്ഞ ചെയ്തു

 ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ഡാനിയൽ വോങ് ഫോർട്ട് ബെൻഡ് കൗണ്ടി ആക്ടിംഗ് ജഡ്ജിയായി...

‘ഡി മലയാളി’ വിജയകരമായ ഒരു വർഷം; പ്രവാസി മാധ്യമരംഗത്തെ നവയുഗപ്പിറവി

അമേരിക്കയിലെ മലയാളികളുടെ സാംസ്കാരിക കേന്ദ്രമായ ഡാലസിൽ നിന്നും തുടക്കം കുറിച്ച "ഡി...

ടൈഗര്‍ ഷെറോഫ് സ്ലോവിക് ബ്രാന്‍ഡ് അംബാസഡര്‍

ഇന്ത്യയിലെ പ്രമുഖ ഫിറ്റ്‌നസ് ഗിയര്‍ ബ്രാന്‍ഡായ സ്ലോവിക് (SLOVIC) ബ്രാന്‍ഡ് അംബാസഡറായി...

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹക്കൈനീട്ടം

കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന വിഷുദിനാഘോഷത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കിയത്...

Topics

മികവുകൾ വ്യക്തിത്വത്തെ മിനുക്കുന്നതാവണം കാന്തപുരം

പഠന-ജീവിത കാലയളവിൽ ആർജിക്കുന്ന മികവുകളും നേട്ടങ്ങളും മനുഷ്യരുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും മിനുക്കുന്നതാവണമെന്ന്...

ഗാർഹിക എൽപിജിയുടെ വിതരണം ഉറപ്പാക്കി എച്ച്പിസിഎൽ

ഏപ്രിൽ 1 മുതൽ 12 വരെയുള്ള കാലയളവിൽ രാജ്യത്ത് 1.54 കോടി...

കേരളാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ജില്ലാതല സെലക്ഷന്‍ ട്രയൽസ്

കേരളാ ക്രിക്കറ്റ്  അസ്സോസിയേഷന്റെ സംസ്ഥാന ക്രിക്കറ്റ് അക്കാദമിയിലേക്ക് 15 വയസ്സിനു താഴെയുള്ള...
spot_img

Related Articles

Popular Categories

spot_img