സിപിഎമ്മിന്‍റെ ആര്‍എസ്എസ് ബന്ധമാണ് നിലമ്പൂരിൽ യുഡിഎഫിന് തുണയായി,ഗോവിന്ദൻ മാഷോട് നന്ദി! എം കെ മുനീര്‍

ജമാ അത്തെ ഇസ്ളാമി ബന്ധമല്ല സിപിഎമ്മിന്‍റെ ആർഎസ്എസ് ബന്ധമാണ് നിലമ്പൂരിൽ യുഡിഎഫിന് തുണയായതെന്ന് ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. ഗോവിന്ദൻ മാഷോട് നന്ദിയുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമില്ല. അവർ അവരുടെ തീരുമാനം എടുക്കുകയായിരുന്നു. സർക്കാർ വിരുദ്ധ വികാരമാണ് നിലസൂരിൽ കണ്ടത്. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് വേദി പങ്കിട്ടില്ല. ജമാ അത്തെ ഇസ്ലാമിയെ ലീഗ് ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജമാ അത്തെ ഇസ്ലാമിയുമായി ധാരണയോ സഖ്യമോ ഇല്ല. ലീഗിന്‍റേയും ജമാ അത്തെ ഇസ്ളാമിയുടേയും ഐഡിയോളജി വ്യത്യസ്തമാണ്. ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും പിന്തുന്ന ഇങ്ങോട്ട് തരികയായിരുന്നു. നിലമ്പൂരില്‍ അൻവർ കൊണ്ടു പോയത് ഇടത് വോട്ടുകളാണ്. അൻവറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം ലീഗ് വളരെ ആലോചന പൂർവ്വം തീരുമാനിക്കേണ്ടതാണ്. അൻവർ ഉയർത്തിയ മുദ്രാവാക്യം യുഡിഎഫിനും സ്വീകാര്യമായവയാണ്.

 നിലമ്പൂരിൽ ജമാ അത്തെ ഇസ്ലാമി സഹായിച്ചിട്ടുണ്ടാകാം. അവർ ഇങ്ങോട്ട് സഹായിച്ചതാണ് . അവരുമായി ചർച്ച നടത്തിയിട്ടില്ല. നിലമ്പൂരിൽ അൻവർ ഒരു ഡിസൈഡിങ് ഫാക്ടർ ആണ്. ഭരണ വിരുദ്ധ വികാര വോട്ടുകളാണ് അൻവർ പിടിച്ചതെന്നും എംകെ മുനീർ കൂട്ടിച്ചേര്‍ത്തു

Hot this week

സൈനിക നയതന്ത്രത്തിൽ അടിമുടി മാറ്റം; തീരുമാനം ഓപ്പറേഷൻ സിന്ദൂറിന് ശേഷം

 ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണായക ചുവടുവെപ്പായ ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷന് ഒരു...

‘ലോൺ എടുത്താലും കുഴപ്പമില്ലാ… കൂളാകണം’; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് എസി വിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ...

‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു’; ‘പള്ളിച്ചട്ടമ്പി’ക്ക് എതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി'...

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 590 കോടിയുടെ ട്രോള്‍ അസംബ്ലികളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ബിഇഎംഎൽ

ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിനും സ്വദേശീയ നിര്‍മ്മാണ ശേഷിക്കും വലിയ പ്രോത്സാഹനമായി പ്രതിരോധ...

Topics

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...
spot_img

Related Articles

Popular Categories

spot_img