ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്നും തിരികെയെത്തിയ ഇന്ത്യക്കാരുടെ എണ്ണം 2,858 ആയി

ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇറാനിൽ കുടുങ്ങിയ 282 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഇതോടെ തിരികെ എത്തിയവരുടെ എണ്ണം 2,858 ആയി. “ജൂൺ 25 ന് പുലർച്ചെ മഷാദിൽ നിന്ന് ന്യൂഡൽഹിയിൽ എത്തിയ പ്രത്യേക വിമാനത്തിൽ ഇറാനിൽ നിന്നുള്ള 282 ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. ഇതോടെ 2858 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു”, വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റിൽ കുറിച്ചു.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ധു ആരംഭിച്ചത്. രണ്ടാഴ്ചയായി മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇന്നലെ ഉച്ചയോടെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടുകൂടി നിലവിൽ ശാന്തമായ അന്തരീക്ഷമാണ് ഉള്ളത്.

തങ്ങളെ സുരക്ഷിതമായി തിരികെ എത്തിച്ചതിന് കേന്ദ്ര സർക്കാരിനോടും ഇറാനിലെ ഇന്ത്യൻ എംബസിയോടും ഇവർ നന്ദി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇറാനിലെ സ്ഥിതി താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ട്. കുറച്ച് ദിവസങ്ങൾ മുന്നേയുള്ള സ്ഥിതി പ്രവചനാതീതമായിരുന്നു. എന്നിട്ടും തങ്ങൾക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ലെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഇന്ത്യൻ എംബസി ചെയ്തുതന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Hot this week

ഇനി വാട്ട്സ്ആപ്പിലൂടെയും മൊബൈൽ റീചാർജ് ചെയ്യാം; ഇപ്രകാരം ചെയ്യൂ

വാട്ട്സ്ആപ്പിലൂടെ മൊബൈൽ റീചാർജ് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. നെതർലൻഡ്‌സ്...

“ഗഡ്യേ… ഇനി അടുത്ത വർഷം കാണാ!”; തൃശൂർ പൂരത്തിന് കൊടിയിറങ്ങി

ഒരാണ്ടിൻ്റെ കാത്തിരിപ്പിന് സമയം കുറിച്ച് പൂരങ്ങളുടെ പൂരത്തിന് കൊടിയിറങ്ങി. പതിനായിരങ്ങളെ സാക്ഷിയാക്കി...

‘വാഴ 2’ തൂക്കി! മോഹൻലാൽ ചിത്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ഹാഷിറും പിള്ളേരും

ബോക്സ് ഓഫീസിൽ വിജയഗാഥ തുടർന്ന് യുവതാരനിര അണിനിരന്ന 'വാഴ 2- ബയോപിക്ക്...

ചലച്ചിത്രമേളകളിൽ തിളങ്ങിയ ‘ഇരുനിറം’ ഒടിടിയിൽ; എവിടെ കാണാം?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ ബാല താരം തന്മയ സോൾ പ്രധാന...

എം. പത്മകുമാറിന്റെ പൊലീസ് ത്രില്ലർ; നായകൻ റോഷൻ മാത്യു, ‘ഉയിർ’ ഫസ്റ്റ് ലുക്ക്

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്...

Topics

കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’; ഓഗസ്റ്റ് ഏഴിന് റിലീസ്, ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം...

പശ്ചിമ ബംഗാൾ രണ്ടാംഘട്ട പോളിങ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

 ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള...

ഹിമാലയത്തിൽ മഞ്ഞുരുകുന്നു; ഏഷ്യൻ രാജ്യങ്ങൾ ജലപ്രതിസന്ധിയിലേയ്ക്ക്

ഏഷ്യയിലെ ജലത്തിൻ്റെ ഉറവിടമെന്ന് വിശേഷിപ്പിക്കുന്ന ഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്കെന്ന് റിപ്പോർട്ട്....
spot_img

Related Articles

Popular Categories

spot_img