തെളിവുകളുടെ അഭാവം; തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന ജി. സുധാകരന്റെ പരാമര്‍ശത്തില്‍ അന്വേഷണം നിലച്ചു

തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നിലച്ചു. തെളിവുകളുടെ അഭാവത്തില്‍ കേസന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്ന് ആലപ്പുഴ സൗത്ത് പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

1989ല്‍ കെ.വി. ദേവദാസ് മത്സരിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ തുറന്ന് തങ്ങള്‍ തിരുത്തിയിട്ടുണ്ട് എന്ന പരാമര്‍ശമായിരുന്നു ജി. സുധാകരന്‍ നടത്തിയത്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ പ്രസ്താവന തിരുത്തി ജി. സുധാകരന്‍ രംഗത്തെത്തുകായിരുന്നു.

ബാലറ്റ് പേപ്പര്‍ ഇന്നേവരെ തുറന്നു നോക്കിയിട്ടില്ലെന്നും, അത് തിരുത്തിയിട്ടില്ലെന്നുമാണ് സുധാകരന്‍ പിന്നാലെ ഉന്നയിച്ചത്. അങ്ങനെ അല്ല താന്‍ ഉദേശിച്ചതെന്നും, പറഞ്ഞ കൂട്ടത്തില്‍ ലേശം ഭാവന കൂട്ടി പറഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു. താന്‍ കള്ളവോട്ട് ചെയ്തിട്ടില്ല, ചെയ്യിപ്പിച്ചിട്ടുമില്ലെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ജില്ലാ കളക്ടറുടെ പരാതിയില്‍ ജി സുധാകരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം തന്നെ പരമാവധി രണ്ട് വര്‍ഷത്തേക്ക് ആയിരിക്കും സൂക്ഷിച്ച് വെക്കുക. അതുകൊണ്ട് തന്നെ അത്തരം രേഖകള്‍ ലഭ്യമാകുന്നതില്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. 89ല്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് ആയതിനാലും പോസ്റ്റല്‍ ബാലറ്റ് ആയതിനാലും തെളിവുകള്‍ ശേഖരിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നായിരുന്നു പൊലീസ് അറിയിച്ചത്.

തപാല്‍ വോട്ടുകള്‍ പൊട്ടിച്ചെന്ന വെളിപ്പെടുത്തലില്‍ ജി. സുധാകരനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പ് പുറത്തുവിട്ടിരുന്നു. തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന്മേല്‍ എഫ്‌ഐആര്‍ ഇട്ട് കേസ് എടുക്കണമെന്നായിരുന്നു കമ്മീഷന്റെ നിര്‍ദേശം. വിശദമായ അന്വേഷണം നടത്തുവാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നതിനും ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ കളക്ടര്‍ ആലപ്പുഴ സൗത്ത് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. 36 വര്‍ഷം മുന്‍പുള്ള സംഭവം ആയതിനാല്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോടാണ് നിയമോപദേശം തേടിയത്. എന്നാല്‍ പ്രസ്താവനയെ തുടര്‍ന്ന് ഉണ്ടാവാന്‍ പോകുന്ന നിയമനടപടികളെ ഭയക്കുന്നില്ലെന്നും, കൊലക്കുറ്റമൊന്നുമല്ലല്ലോ, ചെയ്തതെന്നും സുധാകരന്‍ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രസ്താവന തിരുത്തിയത്.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ സംഘടിപ്പിച്ച ‘സമരക്കരുത്തില്‍ ഓര്‍മത്തിരകള്‍ പൂര്‍വകാല നേതൃസംഗമം’, എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു വെളിപ്പെടുത്തല്‍. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് തപാല്‍ വോട്ടുകള്‍ പൊട്ടിച്ചിട്ടുണ്ടെന്നായിരുന്നു സുധാകരന്‍ ആദ്യം പറഞ്ഞത്. കേസെടുത്താല്‍ പ്രശ്‌നമില്ലെന്നും സുധാകരന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Hot this week

റിവ്യൂ ബോംബിങ് നിയമത്തിലൂടെ തടയാന്‍ സര്‍ക്കാര്‍!

പുതിയ സിനിമകള്‍ക്കെതിരെയുള്ള റിവ്യൂ ബോംബിങ് നിയമത്തിലൂടെ തടയാന്‍ സര്‍ക്കാര്‍. പണം കൈപ്പറ്റിയുള്ള...

“ഞങ്ങള്‍ ഒരിക്കല്‍ കൂടി ശ്രമിക്കുകയാണ്”; വേര്‍പിരിയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന് സൈനയും കശ്യപും

പരുപ്പള്ളി കശ്യപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് അടുത്തിടെയാണ് ബാഡ്മിന്റണ്‍ താരം സൈന നഹ്‌വാള്‍...

സാങ്കേതിക സർവകലാശാലയിൽ വൈസ് ചാന്‍സലറുടെ പുതിയ നീക്കം; പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല

സാങ്കേതിക സർവകലാശാലയിൽ പുതിയ നീക്കവുമായി വൈസ് ചാന്‍സലർ കെ. ശിവപ്രസാദ്. പ്രൈവറ്റ്...

മരുന്നുള്‍പ്പെടെ പരമാവധി ചെലവ് 10 രൂപ മാത്രം; കണ്ണൂരുകാരുടെ പ്രിയപ്പെട്ട ‘രണ്ട് രൂപ ഡോക്ടര്‍’

ആതുരസേവനം എന്തെന്ന് ജീവിച്ചു കാണിച്ചു തന്ന വ്യക്തിയായിരുന്നു കണ്ണൂരുകാരുടെ പ്രിയപ്പെട്ട 'രണ്ട്...

മെസ്സിയുടെ വരവ് അനിശ്ചിതത്വത്തിൽ; അർജൻ്റീന ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്

അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്....

Topics

റിവ്യൂ ബോംബിങ് നിയമത്തിലൂടെ തടയാന്‍ സര്‍ക്കാര്‍!

പുതിയ സിനിമകള്‍ക്കെതിരെയുള്ള റിവ്യൂ ബോംബിങ് നിയമത്തിലൂടെ തടയാന്‍ സര്‍ക്കാര്‍. പണം കൈപ്പറ്റിയുള്ള...

“ഞങ്ങള്‍ ഒരിക്കല്‍ കൂടി ശ്രമിക്കുകയാണ്”; വേര്‍പിരിയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന് സൈനയും കശ്യപും

പരുപ്പള്ളി കശ്യപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് അടുത്തിടെയാണ് ബാഡ്മിന്റണ്‍ താരം സൈന നഹ്‌വാള്‍...

സാങ്കേതിക സർവകലാശാലയിൽ വൈസ് ചാന്‍സലറുടെ പുതിയ നീക്കം; പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല

സാങ്കേതിക സർവകലാശാലയിൽ പുതിയ നീക്കവുമായി വൈസ് ചാന്‍സലർ കെ. ശിവപ്രസാദ്. പ്രൈവറ്റ്...

മരുന്നുള്‍പ്പെടെ പരമാവധി ചെലവ് 10 രൂപ മാത്രം; കണ്ണൂരുകാരുടെ പ്രിയപ്പെട്ട ‘രണ്ട് രൂപ ഡോക്ടര്‍’

ആതുരസേവനം എന്തെന്ന് ജീവിച്ചു കാണിച്ചു തന്ന വ്യക്തിയായിരുന്നു കണ്ണൂരുകാരുടെ പ്രിയപ്പെട്ട 'രണ്ട്...

മെസ്സിയുടെ വരവ് അനിശ്ചിതത്വത്തിൽ; അർജൻ്റീന ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്

അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്....

‘എല്ലാം പോസിറ്റീവ്; സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരും’; മന്ത്രി പി രാജീവ്

വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച...

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്: സോഹ്രാൻ മംദാനിക്ക് വൻ മുന്നേറ്റം

ന്യൂയോർക്ക്: 2025-ലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി...

കന്യാസ്രീകളുടെ അറസ്റ്റിൽ  ഐഒസി;  പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം  രേഖപ്പെടുത്തി

ഫിലാഡൽഫിയ: ചത്തീസ്ഗഢിലെ കന്യാസ്രീകളുടെ അറസ്റ്റിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടന അനുശാസിക്കുന്ന സ്വാതത്ര്യം കാറ്റിൽ പറത്തിക്കൊണ്ട് ന്യൂനപക്ഷ പീഡനം നടത്തുന്ന ബിജെപി യുടെ ഹീനമായ നടപടിക്കെതിരെ ഇന്ത്യ ഒട്ടാകെ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പൗര സംഘടനകൾ, വിദ്യാർത്ഥികളും സ്ത്രീകളുമടങ്ങുന്ന വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു വന്പിച്ച പ്രെതിഷേധ റാലികളാണ് നടക്കുന്നത് ജൂലൈ 25 ന് ചത്തീസ്ഗഢിലെ അംബികാപൂരിൽ നിന്ന് അസ്സിസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സഭയിലേക്കുള്ള സിസ്റ്റർ പ്രീതിമേരിയും വന്ദന ഫ്രാൻസിസും അറസ്റ്റിലായ നടപടിക്കെതിരെയാണ് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രേതിഷേധ പ്രേമേയം അവതരിപ്പിച്ചത്. ഇവർക്കെതിരെ മതപരിവർത്തന നിയമവും മനുഷ്യക്കടത്ത് തടയുന്ന നിയമങ്ങളും പ്രകാരം കള്ളക്കേസ്  കേസ് ചമച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് സംഘടനാ നേതാക്കൾ സംയുക്ത പ്രെസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. . ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ, ചെയർമാൻ സാബു സ്കറിയ, സെക്രട്ടറി സുമോദ് നെല്ലിക്കാല, ട്രെഷറർ ഫീലിപ്പോസ് ചെറിയാൻ, വൈസ് ചെയർമാൻ ജീമോൻ ജോർജ്, വൈസ് പ്രെസിഡൻറ്റ് മാരായ അലക്സ് തോമസ്, കുര്യൻ രാജൻ, ഫണ്ട് റെയിസിഗ് ചെയർമാൻ  ജെയിംസ് പീറ്റർ, ജോയ്ന്റ്റ് ട്രെഷറർ ഷാജി സുകുമാരൻ, തോമസ്കുട്ടി വർഗീസ്, കമ്മറ്റി മെംബേർസ് ആയ ജിജോമോൻ ജോസഫ്, ജോബി ജോൺ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. സുമോദ് തോമസ് നെല്ലിക്കാല
spot_img

Related Articles

Popular Categories

spot_img