മിടുക്കരായ വിദ്യാർഥികൾക്ക് സൗജന്യ ഡ്രൈവിങ് ലൈസൻസ്; പുതിയ പദ്ധതിയുമായി ഷാർജ പൊലീസ്

വിദ്യാർഥികളുടെ അക്കാദമിക് മികവിന് പ്രേത്സാഹനവുമായി ഷാർജ പൊലീസ്. ഷാർജയിലെ സർക്കാർ സ്കൂളുകളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന മികച്ച 10 വിദ്യാർഥികൾക്ക് സൗജന്യ ഡ്രൈവിങ് ലൈസൻസ് നൽകുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് പൊലീസ്. ‘എക്സലൻസ് ലൈസൻസ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴിയാണ് അക്കാദമിക് തലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ഡ്രൈവിങ് ലൈസൻസ് നൽകുക.

ഡ്രൈവിങ് ഫയൽ തുറക്കുന്നത് മുതൽ നേത്ര പരിശോധനകൾ, പരിശീലന സെഷനുകൾ, തിയററ്റിക്കൽ, പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങി അന്തിമ ലൈസൻസ് ലഭിക്കുന്നത് വരെയുള്ള എല്ലാ ചെലവുകളും ഉൾക്കൊള്ളുന്നതാണ് ഈ പ്രത്യേക ഓഫർ. വിദ്യാഭ്യാസ മന്ത്രാലയം, ഷാർജ പ്രൈവറ്റ് വിദ്യാഭ്യാസ അതോറിറ്റി, ഷാർജ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ബെൽഹാസ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മികച്ച സർവകലാശാലാ ജീവിതത്തിനും ഭാവി കരിയറിനും വിദ്യാർഥികൾ തയ്യാറെടുക്കുമ്പോൾ അവരെ കൂടുതൽ സ്വതന്ത്രരും ഉത്തരവാദിത്തമുള്ളവരുമായി മാറ്റാൻ സഹായിക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഷാർജ പൊലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവർസ് ലൈസൻസിങ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അൽ കേ പറഞ്ഞു.

ഇതോടൊപ്പം ഷാർജ പൊലീസിൽ ജോലി ചെയ്യുന്ന ഉദ്യോ​ഗസ്ഥരുടെ മക്കൾക്കായും സമാനരീതിയിലുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ട്. ‘ലൈസൻസ് ഫോർ ദി ചിൽഡ്രൻ ഓഫ് ഗിവേഴ്‌സ്’ എന്നാണ് പദ്ധതിയുടെ പേര്. ഉദ്യോ​ഗസ്ഥരുടെ ബിരുദധാരികളായ മക്കൾക്ക് ഡ്രൈവിങ് പരിശീലന ഫീസിൽ 50 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നതാണിത്. വേനൽക്കാല അവധിക്കാലം മുഴുവൻ ഇത് ലഭ്യമാണ്.

സർക്കാർ ഏജൻസികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ശക്തമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് രണ്ട് പദ്ധതികളും എന്ന് ബ്രിഗേഡിയർ അൽ കേ പറഞ്ഞു. യുവാക്കൾക്കിടയിൽ സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കാനും ഉത്തരവാദിത്തം കൂട്ടാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

യു.എസ്. ഭരണഘടന ആർക്കും അമിതമായ അധികാരം നൽകിയിട്ടില്ലെന്ന്  ജസ്റ്റിസ് കവനോ

അമേരിക്കൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത ആർക്കും അമിതമായ അധികാരം നൽകുന്നില്ല...

കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബർ 14ന്

കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ...

അപ്രതീക്ഷിതമായ കൂട്ടുകെട്ട്”; കാന്താര ചാപ്റ്റര്‍ 1ന്റെ ഭാഗമാകാന്‍ ദില്‍ജിത്ത് ദോസാഞ്ച്

കന്നഡ താരം ഋഷഭ് ഷെട്ടി തന്റെ ഏറ്റവും പുതിയ ചിത്രമായ കാന്താര...

‘പരാശക്തി’ പൊങ്കല്‍ റിലീസ്; ജനനായകനെ നേരിടാന്‍ ശിവകാര്‍ത്തികേയന്‍

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന തമിഴ് പിരീഡ് ഡ്രാമ ചിത്രം പരാശക്തി തിയേറ്റര്‍ റിലീസിന്...

Topics

റഷ്യയിൽ വീണ്ടും വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റഷ്യയിൽ വീണ്ടും വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിൻ്റെ പ്രദേശത്താണ് ഭൂചലനം...

ആദ്യ വനിതാ ചീഫ് ജസ്റ്റിസിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; ആരാണ് നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി സുശീല കര്‍ക്കി?

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി സത്യപ്രതിജ്ഞ...
spot_img

Related Articles

Popular Categories

spot_img