വയനാട്ടിലെ പട്ടിക വർ​ഗ ഉന്നതികളിലുള്ളവർ പ്രതിസന്ധിയിൽ; കെ-സ്‌മാർട്ടിൽ രജിസ്റ്റർ ചെയ്യാൻ ഫോൺ ഇല്ല

കെ- സ്മാർട്ടിൽ രജിസ്റ്റർ ചെയ്യാൻ ഫോൺ ഇല്ലാത്തതിനാൽ വയനാട്ടിലെ പട്ടിക വർ​ഗ ഉന്നതികളിലുള്ളവരുടെ സർക്കാർ സേവനങ്ങൾ മുടങ്ങി. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ കെ- സ്മാർട്ട് മുഖേനെ ഓൺലൈൻ വഴിയാക്കിയതോടെയാണ് ആധാർ ലിങ്ക് ചെയ്ത സിമ്മുള്ള ഫോൺ നിർബന്ധമായത്. ഇതോടെ പെൻഷൻ, ജനന മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവക്ക് അപേക്ഷിക്കാൻ കഴിയാതെയായി. ന​ഗര പ്രദേശങ്ങളിൽ കെ സ്മാർട്ട് നടപ്പാക്കുമ്പോൾ എസ്‌ടി വിഭാ​ഗങ്ങൾ കൂടുതൽ താമസിക്കുന്ന ​ഗ്രാമ മേഖലകളിലെ പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.

ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോമാണ് കെ സ്മാർട്ട്. ഈ വർഷം ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് കെ സ്മാർട്ട് നിലവിൽ വന്നത്. ഏപ്രിൽ പത്തോടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കി. സർക്കാർ സേവനങ്ങൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്നതും ചുരുങ്ങിയ സമയത്തിനുള്ളിൽ സേവനം ലഭിക്കുമെന്നതുമായിരുന്നു പ്രത്യേകത. ചുവപ്പു നാട ഇല്ലാതായതും ലോകത്തിൻ്റെ എവിടെ നിന്നും സേവനങ്ങൾ നേടാമെന്നതും സവിശേഷതയാണ്.

കെ സ്മാർട്ട് നിലവിൽ വന്നതോടെ തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷയും പരാതിയും സ്വീകരിക്കുന്നത് പൂർണമായും നിർത്തി. അക്ഷയ സെൻ്ററുകൾ മുഖേനെയോ കെ സ്മാർട്ട് ആപ്ലിക്കേഷൻ വഴി നേരിട്ടോ അപേക്ഷ സമർപ്പിക്കാം. ന​ഗര പ്രദേശങ്ങളിൽ പദ്ധതി വിജയമാണെങ്കിലും പട്ടിക വർ​ഗ വിഭാ​ഗങ്ങൾ താമസിക്കുന്ന ഉന്നതികളിലെ അവസ്ഥ ഇതല്ല. കെ സ്മാർട്ടിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ പെൻഷനടക്കമുള്ള സർക്കാർ സേവനങ്ങൾ മുടങ്ങി. വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ വരട്ടിയാൽകുന്ന് ഉന്നതിയിലെ അമ്മിണിക്കും വെള്ളച്ചിക്കും പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി.

കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് വസ്തിക്കുന്ന് ഉന്നതിയിലുള്ളവർക്കും സമാന അനുഭവങ്ങളാണ്. അപേക്ഷ നൽകാൻ അക്ഷയ സെൻ്ററിൽ പോയാൽ ആധാർ ലിങ്ക് ചെയ്ത സിമ്മുള്ള ഫോൺ വേണമെന്ന് പറയും. ഇതോടെ അപേക്ഷ നൽകാതെ തിരിച്ച് പോരേണ്ട അവസ്ഥയാണ്.ആധാർ ലിങ്ക് ചെയ്തുള്ള ഫോൺ ഇല്ലാത്തതാണ് കെ സ്മാർട്ടിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിന് കാരണം. കെ സ്മാർട്ടിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപി വഴിയാണ് സർക്കാർ സേവനങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുക. അന്നത്തെ അന്നത്തിന് ബുദ്ധിമുട്ടുന്ന ഇവർക്ക് പുതിയ ഫോൺ വാങ്ങുകയെന്നതും അപ്രാപ്യമായ കാര്യമാണ്. സ്വന്തം ഫോണിലും ഒന്നിൽ കൂടുതൽ സിമ്മെടുത്തും ജനപ്രതിനിധികൾ ചിലർക്ക് രജിസ്ട്രേഷൻ നടത്തിക്കൊടുത്തെങ്കിലും എത്ര പേർക്ക് ഇങ്ങനെ ചെയ്ത് കൊടുക്കാൻ പറ്റുമെന്നാണ് അവരും ചോദിക്കുന്നത്.

അക്ഷയ സെൻ്ററുകളിൽ ഫീസ് കൊടുത്ത് സേവനങ്ങൾ തേടുന്നതിന് പകരം പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് സംവിധാനത്തിലൂടെ പരാതി നൽകാനുള്ള അവസരമുണ്ടാകണമെന്നും പട്ടിക വർ​ഗ വിഭാ​ഗങ്ങൾ കൂടുതലായുള്ള ​ഗ്രാമ പ്രദേശങ്ങളിൽ സർക്കാർ ബദൽ സംവിധാനം ഒരുക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

സ്‌മാർട്ടാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെങ്കിലും അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും നടപ്പിലായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഈ മനുഷ്യർ. സുതാര്യമായ സേവനവും, അർഹിക്കുന്ന അവകാശങ്ങളും ലഭിക്കുന്നതിനാണ് നിലവിൽ പ്രതിസന്ധി. സർക്കാർ ഇടപെട്ടാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകൂ.

Hot this week

എഡ്മന്റൺ മലയാളി അസ്സോസിയേഷൻ നേർമ്മ ഓണം ആഘോഷിച്ചു

എഡ്മന്റൺ മലയാളി അസ്സോസിയേഷൻ (NERMA) ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി. ബാൾവിൻ കമ്മ്യൂണിറ്റി...

എഡ്മന്റൺ മലയാളി അസ്സോസിയേഷൻ മലയാളം പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

എഡ്മന്റൺ മലയാളി അസ്സോസിയേഷൻ (NERMA) യുടെ നേതൃത്വത്തിൽ  ആരംഭിച്ച മലയാളഭാഷാ പഠനകേന്ദ്രം...

ചെറുപുഷ്പ മിഷൻ ലീഗ്  മൂന്നാം രൂപതാ തല സമ്മേളനം കൊപ്പേലിൽ

വിശുദ്ധ അൽഫോസാമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ സഹായിക്കുക...

ഹുറൂണ്‍ ഇന്ത്യ എക്‌സെലന്‍സ് അവാര്‍ഡ്; വി പി നന്ദകുമാര്‍ കുടുംബത്തിന്

ബര്‍ക്‌ലേസ് പ്രൈവറ്റ് ക്ലയന്റ്‌സും ഹുറൂണ്‍ ഇന്ത്യയും ചേര്‍ന്നു  നല്‍കുന്ന 2025ലെ എക്‌സെലന്‍സ്...

ടിക് ടോക്കിന്റെ അൽഗോരിതം യുഎസ് നിയന്ത്രിക്കുമെന്ന് വൈറ്റ് ഹൗസ്

കരാറിലുള്ള ടിക് ടോക്കിന്റെ അൽഗോരിതം യുഎസ് നിയന്ത്രിക്കുമെന്ന് വൈറ്റ് ഹൗസ് പറയുന്നു.ഉടമസ്ഥാവകാശ...

Topics

ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം, അന്ന കിറ്റെക്സ് ഗ്രൂപ്പ് ഇവൻറ് പാർട്ണർ

2025 ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്‌സിയിലെ എഡിസൺ ഷെറാട്ടണിൽ...

ഒക്ലഹോമയിലെ ഗ്രൗളർ പൈൻസ് ടൈഗർ പ്രിസർവിൽ റയാൻ ഈസ്ലി,കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ദീർഘകാലമായി പരിചാരകനും വന്യജീവി സംരക്ഷണത്തിനുവേണ്ടി വാദിക്കുന്നവനുമായ റയാൻ ഈസ്ലി, തന്റെ സംരക്ഷണയിലുള്ള...

‘സ്പൈഡർ-മാന്’ പരിക്ക്, ഷൂട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും; മാർവല്‍ ചിത്രം പ്രതിസന്ധിയില്‍

മാർവല്‍ സൂപ്പർ ഹീറോ ചിത്രം 'സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ചിത്രീകരണത്തിനിടെ...
spot_img

Related Articles

Popular Categories

spot_img