തെറ്റ് പറ്റിപ്പോയി, മോശം സമയത്ത് ഒരു വലിയതാരവും വിളിച്ചില്ല, ആ രണ്ടുപേരൊഴികെ’; തുറന്നു പറഞ്ഞ് പൃഥ്വി ഷാ

ഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിടാനുള്ള തീരുമാനത്തിന് പിന്നാലെ കരിയറില്‍ ചില തെറ്റുകള്‍ പറ്റിയെന്ന് ഏറ്റുപറഞ്ഞ് യുവതാരം പൃഥ്വി ഷാ. ജീവിതത്തില്‍ ചില തെറ്റായ തീരുമാനങ്ങള്‍ എടുത്തുവെന്നും മോശം സൗഹൃദങ്ങളും അതിന് കാരണമായെന്നും പൃഥ്വി ഷാ പറഞ്ഞു.

ജീവിതത്തില്‍ ചില തെറ്റായ തീരുമാനങ്ങളെടുത്തു. ക്രിക്കറ്റിനായി വളരെ കുറച്ച് സമയം മാത്രമാണ് ഞാന്‍ നീക്കിവെച്ചിരുന്നത്. 2023വരെയൊക്കെ ഒരു ദിവസത്തിലെ പകുതിയും, 4-5 മണിക്കൂറൊക്കെ ഞാന്‍ ഗ്രൗണ്ടില്‍ ബാറ്റിംഗ് പരിശീലനം ചെയ്യുമായിരുന്നു. എനിക്കൊരിക്കലും ബാറ്റിംഗ് മടുത്തിട്ടില്ലായിരുന്നു. പക്ഷെ അതിനുശേഷം പല തെറ്റായ കാര്യങ്ങള്‍ക്കുമായി എന്‍റെ ജീവിതത്തില്‍ പ്രാധാന്യം നല്‍കാന്‍ തുടങ്ങി. അതില്‍ ചില മോശം സൃഹൃദങ്ങളുമുണ്ട്. ആ സമയം ഞാന്‍ കരിയറില്‍ മികച്ച ഫോമിലായിരുന്നു. അതുകൊണ്ട് തന്നെ വനിരവധി സൗഹൃദങ്ങളുണ്ടായി. എന്‍റെ ട്രാക്ക് തന്നെ മാറിപ്പോയി.

എട്ട് മണിക്കൂറൊക്കെ പരിശീലനം നടത്തിയിരുന്ന ഞാന്‍ അത് നാലു മണിക്കൂറൊക്കെ ആയി കുറച്ചു. അത് മാത്രമല്ല, വ്യക്തിപരമായ നഷ്ടങ്ങളും എന്‍റെ കരിയറിനെ ബാധിച്ചു. എനിക്കേറ്റവും ഇഷ്ടപ്പെട്ട എന്‍റെ മുത്തച്ഛന്‍ മരിച്ചതും നിങ്ങളോട് പറയാന്‍ കഴിയാത്ത മറ്റ് പലകാര്യങ്ങളും എന്നെ മോശമായി ബാധിച്ചു. അതെല്ലാം എനിക്കിപ്പോൾ തിരിച്ചറിയാനാവുന്നുണ്ട്. ഞാനെന്‍റെ തെറ്റുകള്‍ അംഗീകരിക്കുന്നു. ഞാന്‍ എത്ര മോശം അവസ്ഥയിലായിരിക്കുമ്പോഴും എന്‍റെ പിതാവ് എന്നെ പിന്തുണച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല സമയലവും മോശസമയവുമെല്ലാം അദ്ദേഹം കണ്ടുവെന്നും പൃഥ്വി ഷാ പറഞ്ഞു.

ആ മോശം സമയത്ത് ഒരു വലിയ താരവും എന്നെ വിളിച്ചില്ല. റിഷഭ് പന്തും സച്ചിന്‍ ടെന്‍ഡുല്‍ക്കറും മാത്രമാണ് എന്നോട് സംസാരിച്ചത്. അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം വളര്‍ന്ന എന്‍റെ പ്രശ്നങ്ങള്‍ സച്ചിന് നന്നായി അറിയാമായിരുന്നു. ഞാനദ്ദേഹത്തിന്‍റെ വീട്ടിലും പോയിട്ടുണ്ടെന്നും പൃഥ്വി ഷാ പറഞ്ഞു. എന്‍റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ആളുകളുടെ കാഴ്ചപ്പാട് അനുസരിച്ച് ആണ് അതിലെ നല്ലതും ചീത്തയുമെല്ലാം. പക്ഷെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം. ഇപ്പോള്‍ മുഴുവന്‍ സമയവും വീട്ടില്‍ തന്നെയാണ് ഇരിക്കാറുള്ളത്. പുറത്തേക്ക് പോലും പോവാറില്ല. എന്‍റെ വീഴ്ചക്ക് സുഹൃത്തുക്കളെ കുറ്റം പറയാനാവില്ല. എന്‍റെ പിഴവ് തന്നെയാണ്. എന്‍റെ തെറ്റുകള്‍ ഞാന്‍ തിരിച്ചറിയണമായിരുന്നു. പക്ഷെ ഒഴുക്കിനൊപ്പം പോയി. ഇപ്പോഴത്തെ വീഴ്ചയില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും പൃഥ്വി ഷാ പറഞ്ഞു.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img