ഇറാൻ സൈന്യം അമേരിക്കയുടെ മുഖത്ത് കനത്ത പ്രഹരമേൽപ്പിച്ചു; യുഎസിനും ഇസ്രയേലിനുമെതിരെ വിജയകാഹളം മുഴക്കി ഖമേനി

ഇറാൻ ഒരിക്കലും യുഎസിന് മുമ്പിൽ കീഴടങ്ങില്ലെന്നും രാജ്യത്തിനെതിരായ ഏത് തരം കടന്നുകയറ്റത്തിനും ആക്രമണങ്ങൾക്കും വലിയ തോതിൽ തിരിച്ചടി നൽകുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തലിന് ശേഷം ആദ്യമായി ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇറാൻ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഈ പ്രസ്താവന യുഎസ് പ്രസിഡൻ്റിൻ്റെ വായിൽ നിന്ന് പുറത്തുവരേണ്ട കാര്യമല്ല. ഇപ്പോൾ അവർക്ക് ആണവ നിരായുധീകരണത്തിലോ, ആണവ വ്യവസായത്തിലോ അല്ല നോട്ടം, ഇറാൻ്റെ കീഴടങ്ങലിലാണ്. ഇറാൻ ഒരിക്കലും യുഎസിന് മുന്നിൽ കീഴടങ്ങില്ല, അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല. ഇറാൻ സൈന്യം അമേരിക്കയുടെ മുഖത്ത് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. മേഖലയിലെ പ്രധാന യുഎസ് താവളങ്ങളിലൊന്നായ അൽ-ഉദൈദ് വ്യോമതാവളത്തെ, അവർ ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു,” ഖമേനി പറഞ്ഞു.

മേഖലയിലെ പ്രധാന യുഎസ് കേന്ദ്രങ്ങളിലേക്ക് ഇറാൻ സൈന്യത്തിന് ഇപ്പോഴും പ്രവേശനമുണ്ടെന്നും, ആവശ്യമെന്ന് തോന്നുമ്പോഴെല്ലാം നടപടിയെടുക്കാൻ കഴിയുമെന്നതും ഒരു പ്രധാന കാര്യമാണ്. ഭാവിയിലും അത്തരമൊരു നടപടി ആവർത്തിക്കപ്പെടാം. എന്തെങ്കിലും ആക്രമണം ഉണ്ടായാൽ ശത്രു തീർച്ചയായും കനത്ത വില നൽകേണ്ടി വരും,” ഖമേനി മുന്നറിയിപ്പ് നൽകി.

“ഇക്കണ്ട കോലാഹലങ്ങളും അവകാശവാദങ്ങളും എല്ലാം ഉയർത്തിയ സയണിസ്റ്റ് ഭരണകൂടം, ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ പ്രഹരത്തിൽ ഏതാണ്ട് തകർന്നിട്ടുണ്ട്. വഞ്ചകരായ സയണിസ്റ്റ് ഭരണകൂടത്തിനെതിരായ വിജയത്തിന് ഇറാൻ ജനതയ്ക്കും സൈന്യത്തിനും എൻ്റെ അഭിനന്ദനങ്ങൾ. യുഎസ് ഭരണകൂടത്തിനെതിരെ, നമ്മുടെ പ്രിയപ്പെട്ട ഇറാൻ നേടിയ വിജയത്തിന് എൻ്റെ അഭിനന്ദനങ്ങൾ. ഇനിയും യുദ്ധത്തിൽ നേരിട്ട് പ്രവേശിച്ചില്ലെങ്കിൽ സയണിസ്റ്റ് ഭരണകൂടം പൂർണമായും നശിപ്പിക്കപ്പെടുമെന്ന് കരുതിയാണ്, ഒടുവിൽ ഗത്യന്തരമില്ലാതെ യുഎസ് യുദ്ധത്തിൽ പ്രവേശിച്ചത്. ആ ഭരണകൂടത്തെ രക്ഷിക്കാനുള്ള ശ്രമത്തിൽ അവർ യുദ്ധത്തിൽ പ്രവേശിച്ചെങ്കിലും ഒന്നും നേടാനായില്ല,” ആയത്തൊള്ള അലി ഖമേനി എക്സിൽ കുറിച്ചു.

Hot this week

‘ബന്ദികളെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കും; ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കും’; നെതന്യാഹു

ഗസ്സയിൽ ബന്ദികളെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു....

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം: സൂക്ഷ്മമായി പഠിക്കാന്‍ ഡല്‍ഹി പൊലീസ്; കമ്മിഷണറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തെ കുറിച്ച് സൂക്ഷ്മമായി പഠിക്കാന്‍ ഡല്‍ഹി പൊലീസ്....

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തരയോഗം ഇന്ന്

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തരയോഗം ഇന്ന്....

‘എന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ല, സത്യം തെളിയും’; അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

സ്വർണപാളി വിവാദത്തിൽ‌ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ചു ഉണ്ണികൃഷ്ണൻ പോറ്റി. ഉദ്യോഗസ്ഥർക്ക് മുന്നിൽ...

വയലാര്‍ അവാര്‍ഡ് ഇ.സന്തോഷ് കുമാറിന്; പുരസ്‌കാരം ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്ക്

49ാത് വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാറിന്റെ...

Topics

ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു.തിങ്കളാഴ്ച...
spot_img

Related Articles

Popular Categories

spot_img